നി​രോ​ധി​ത സം​ഘ​ട​ന​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങി; കേ​ജ​രി​വാ​ളി​നെ​തി​രെ എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
Monday, May 6, 2024 8:09 PM IST
ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത സം​ഘ​ട​ന​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ.

നി​രോ​ധി​ത സി​ഖ് സം​ഘ​ട​ന​യാ​യ സി​ഖ്‌​സ് ഫോ​ര്‍ ജ​സ്റ്റി​സി​ല്‍ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്ന പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ വി.​കെ.​സ​ക്‌​സേ​ന​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഖ​ലി​സ്താ​ന്‍ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഗു​ര്‍​പ​ത്‌​വ​ന്ത് സിം​ഗ് പ​ന്നൂ​ന്‍റെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് 134 കോ​ടി രൂ​പ കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് വേ​ള്‍​ഡ് ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷൂ മൊം​ഗി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​ക്കൊ​ണ്ടു​ള്ള ക​ത്തി​ലാ​ണ് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ന് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ വി.​കെ.​സ​ക്‌​സേ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​പ്ര​തി​ക​ര​ണ​മാ​യി ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

2014 മു​ത​ല്‍ 2022 വ​രെ വി​ദേ​ശ​ത്തു​ള്ള ഖ​ലി​സ്താ​ന്‍ സം​ഘ​ട​ന​ക​ളി​ല്‍​നി​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി പ​ണം സ്വീ​ക​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് സി​ഖ്‌​സ് ഫോ​ര്‍ ജ​സ്റ്റി​സ് ത​ല​വ​ന്‍ വീ​ഡി​യോ​സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക