ഡ്രൈ​വിം​ഗ് ടെ​സ്റ്റ്: ഇന്നും മുടങ്ങി; മൈതാ​ന​ത്ത് കി​ട​ന്ന് പ്ര​തി​ഷേ​ധം
Monday, May 6, 2024 12:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധം ഇ​ന്നും തു​ട​രു​ന്നു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്നും ഡ്രൈം​വി​ഗ് ടെ​സ്റ്റു​ക​ള്‍ മു​ട​ങ്ങി. ഐ​എ​ന്‍​ടി​യു​സി​യും സ്വ​ത​ന്ത്ര സം​ഘ​ട​ന​ക​ളും സ​മ​രം തു​ട​രു​ക​യാ​ണ്.

ക​ണ്ണൂ​ര്‍ തോ​ട്ട​ട​യി​ല്‍ സം​യു​ക്ത സ​മി​തി മൈ​താ​ന​ത്ത് കി​ട​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ല്‍ ഇ​ന്നും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്നി​ല്ല. ആ​രെ​യും ടെ​സ്റ്റി​ന് ക​യ​റ്റി​ല്ലെ​ന്നാ​ണ് സ​മ​ര​ക്കാ​ര്‍ എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലും ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​ർ ടെ​സ്റ്റ് ബ​ഹി​ഷ്‌​ക്ക​രി​ച്ചു.

നേ​ര​ത്തെ, ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ത്തി​ല്‍​നി​ന്നു ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സി​ഐ​ടി​യു പി​ന്‍​വാ​ങ്ങി​യി​രു​ന്നു. നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത വ​കു​പ്പ് ഇ​ള​വു വ​രു​ത്തി​യ​തോ​ടെ​യാ​ണ് സ​മ​ര​ത്തി​ല്‍​നി​ന്നു പി​ന്മാ​റി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക