വ­​ട­​ക­​ര­​യി​ല്‍ വ​ര്‍​ഗീ­​യ പ്ര­​ചാ​ര­​ണം ന​ട​ത്തി, സി­​പി­​എം ജ​ന­​ങ്ങ­​ളോ­​ട് മാ­​പ്പ് പ­​റ​യ​ണം: ടി.​സി­​ദ്ദി­​ഖ്
Sunday, May 5, 2024 1:21 PM IST
കോ­​ഴി­​ക്കോ​ട്: ലോ​ക്‌­​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന​തി​ന് പ​ക​രം വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന­​ട­​ത്തി­​യെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ​വും എം­​എ​ല്‍­​എ­​യു​മാ​യ ടി.​സി­​ദ്ദി­​ഖ്. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഇ​ട​വ​രു​ത്തു​ന്ന പ്രാ​കൃ​ത ശൈ​ലി​യാ​ണ് അ​വ​ര്‍ സ്വീ­​ക­​രി­​ച്ച­​തെ­​ന്ന് അ­​ദ്ദേ­​ഹം വി​മ​ർ​ശി​ച്ചു.

വ­​ട­​ക​ര, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തി​ന് തെ​ളി​വാ­​ണ്. സൈ​ബ​ര്‍ ബോം​ബും പാ​നൂ​രി​ലെ ബോം​ബും അ​വ​രു­​ടെ കൈ­​യി​ല്‍​നി​ന്ന് ത​ന്നെ പൊ​ട്ടി​ച്ചി​ത­​റി. സൈ​ബ​ര്‍ ബോം​ബി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ്ര​മം ന​ട​ത്താ​ത്ത​ത് ഇ​തി​ന് പി​ന്നി​ൽ സി​പി​എം ത​ന്നെ​യാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്.

ഷാ​ഫി​ക്കെ​തി​രാ­​യ സി­​പി­​എ­​മ്മി​ന്‍റെ പ്ര​ചാ​ര​ണം ഉ​ത്ത​രേ​ന്ത്യ​യി​ല്‍ മോ​ദി ചെ​യ്യു​ന്ന​തി​നു­​മ­​പ്പു­​റ­​മാ­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നി​ല്‍ ഉ­​ന്ന­​ത​ത​ല ഗൂ​ഢാ­​ലോ­​ച­​ന­​യു​ണ്ട്. ഇ​ത്ര​യ​ധി​കം ഹീ​ന​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യി­​ട്ടും വ​ട​ക​ര​യു​ടെ മ​ന​സി​ല്‍ ഇ​ള​ക്കം ത​ട്ടി​യി­​ട്ടി​ല്ല.

വ​ട​ക​ര​യി​ലെ ജ​ന​ങ്ങ​ളോ​ട് സി​പി​എം മാ​പ്പ് പ​റ­​യ​ണം. വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​ത്തി​നും ക​ലാ​പാ​ഹ്വാ​ന​ത്തി​നും സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ­​സെ­​ടു­​ത്ത് അ­​ന്വേ​ഷ­​ണം ന­​ട­​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക