കൊ​വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക്
Friday, May 3, 2024 4:01 AM IST
ന്യൂ​ഡ​ല്‍​ഹി: കൊ​വി​ഡ് വാ​ക്സി​നാ​യ കൊ​വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്ക്. കൊ​വീഷീ​ൽ​ഡ് വാ​ക്സി​ന് പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​യി​ൽ ട്ര​യ​ൽ ന​ട​ത്തി​യ ഒ​രേ​യൊ​രു കൊ​വി​ഡ് വാ​ക്സി​ൻ കൊ​വാ​ക്സി​ൻ ആ​ണ്. സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്. വാ​ക്സി​ന്‍റെ സു​ര​ക്ഷ കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​രമ​ന്ത്രാ​ല​യം വി​ലയിരു​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്ക് പ​റ​ഞ്ഞു.

നേ​ര​ത്തേ കൊ​വീ​ഷീ​ൽ​ഡ് വാ​ക്‌​സി​ന് ചെ​റി​യ പാ​ര്‍​ശ്വ​ഭ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം എ​ന്ന് നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ആ​സ്ട്ര​സെ​ന്‍​ക്ക യു​കെ​യി​ലെ കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​യോ​ടെ​ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക