അ​വ​ധി​യെ​ടു​ത്ത് മു​ങ്ങി; കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി
Thursday, May 2, 2024 4:44 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​വ​ധി​യെ​ടു​ത്ത കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ 14 ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത്.

കെ​എ​സ്ആ​ര്‍​ടി​സി ചെ​യ​ര്‍​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി അ​വ​ധി​യെ​ടു​ത്ത​തോ​ടെ പ​ത്ത​നാ​പു​രം യൂ​ണി​റ്റി​ലെ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദ​ചെ​യ്തു.

1,88,665 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഇ​തി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഉ​ണ്ടാ​യ​ത്. പി​ന്നാ​ലെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക