സി​പി​എ​മ്മി​ന്‍റെ ഒ​രു കോ​ടി രൂ​പ ഇ​ഡി പി​ടി​ച്ചെ​ടു​ത്തു
Tuesday, April 30, 2024 8:09 PM IST
തൃ​ശൂ​ര്‍: ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ശാ​ഖ​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന സി​പി​എ​മ്മി​ന്‍റെ ഒ​രു കോ​ടി രൂ​പ ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. പ​ണ​വു​മാ​യി എ​ത്തി​യ സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ർ​ഗീ​സി​ന്‍റെ മൊ​ഴി ആ​ദാ​യ നി​കു​തി വ​കു​പ്പ് എ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം സി​പി​എം പി​ൻ​വ​ലി​ച്ച ഒ​രു കോ​ടി രൂ​പ​യാ​ണ് ബാ​ങ്കി​ൽ തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്.

പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം കാ​ണി​ക്കാ​ൻ ആ​ദാ​യ നി​കു​തി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ പി​ൻ​വ​ലി​ച്ച തു​ക​യു​ടെ സീ​രി​യ​ൽ ന​മ്പ​രുക​ൾ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​മ്പാ​കെ ഈ ​അ​ക്കൗ​ണ്ട് ബോ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

പ​ണം തി​രി​ച്ച​ട​യ്ക്കാ​ൻ നി​യ​മ സാ​ധു​ത​യു​ണ്ടെ​ന്ന് സി​പി​എ​മ്മി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ര്‍​ഗീ​സ് ബാ​ങ്കി​ലെ​ത്തി​യ​ത്.

ബാ​ങ്ക് അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തൃ​ശൂ​ർ എം​ജി റോ​ഡി​ലു​ള്ള ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​യി​ൽ എ​ത്തിയത്.