കൊ​ല്ല​ത്ത് ക​ന​ത്ത മ​ഴ; ന​ഗ​ര​ത്തിൽ വെ​ള്ള​ക്കെ​ട്ട്
Tuesday, April 30, 2024 7:20 PM IST
കൊ​ല്ലം: കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം ശ​രി​വ​ച്ച് കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ. കൊ​ല്ലം ജി​ല്ല​യി​ലാ​കെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ പെ​യ്തു. ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ക്കു​ക​യും ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കൊ​ല്ലം ചി​റ്റു​മ​ല ഓ​ണ​മ്പ​ലം​ഓ​ണം​ബ​ലം സെ​ന്‍റ് മേ​രീ​സ് ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ തു​ള​സീ​ധ​ര​ൻ പി​ള്ള (65) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പെ​യ്ത മ​ഴ​യി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി.

ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ വീ​ട് ത​ക​ർ​ന്നു വീ​ണു. വ​ര്‍​ക്ക​ല ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ല്‍ വ​സ​ന്ത​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക