തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കേ​ജ​രി​വാ​ളി​നെ എ​ന്തി​ന് അ​റ​സ്റ്റ് ചെ​യ്തു: സു​പ്രീം​കോ​ട​തി
Tuesday, April 30, 2024 5:40 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് കേ​ജ​രി​വാ​ളി​നെ എ​ന്തി​ന് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് കോ​ട​തി ഇ​ഡി​യോ​ട് ചോ​ദി​ച്ചു.

വി​ഷ​യ​ത്തി​ൽ മേ​യ് മൂ​ന്നി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ഇ​ഡി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. അ​റ​സ്റ്റി​നെ​തി​രെ കേ​ജ​രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ ചോ​ദ്യം.

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് എ​എ​പി ഉ​ൾ​പ്പ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്പോ​ഴാ​ണ് ചോ​ദ്യ​വു​മാ​യി സു​പ്രീം​കോ​ട​തി രം​ഗ​ത്ത് എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വാ​ദ​ത്തി​നി​ടെ അ​റ​സ്റ്റി​നെ അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​ത്ത​തെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും മാ​പ്പു​സാ​ക്ഷി​ക​ൾ ബി​ജെ​പി അ​നു​കൂ​ലി​ക​ളാ​ണെ​ന്നു​മാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വാ​ദം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക