പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി​ക ചോ​ര്‍­​ന്ന സം­​ഭ­​വം; എ​ല്‍­​ഡി ക്ലാ​ര്‍​ക്കി​ന് സ​സ്പെ​ൻ​ഷ​ൻ
Thursday, April 25, 2024 3:06 PM IST
പ­​ത്ത­​നം­​തി​ട്ട: പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി​ക ചോ​ര്‍­​ന്ന സം­​ഭ­​വ­​ത്തി​ല്‍ ഉ­​ദ്യോ­​ഗ­​സ്ഥ­​നെ­​തി­​രേ ന­​ട­​പ​ടി. കോ­​ന്നി താ­​ലൂ­​ക്ക് ഓ­​ഫീ­​സി­​ലെ എ​ല്‍­​ഡി ക്ലാ​ര്‍­​ക്ക് യ­​ദു കൃ­​ഷ്ണ­​നെ­ ജി​ല്ലാ ക­​ള​ക്ട​ര്‍ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു.

പി­​ഡി​എ­​ഫ് ആ­​യി ന​ല്‍​കി­​യ പ­​ട്ടി­​ക യ­​ദു കൃ­​ഷ്­​ണ​ന്‍റെ കൈ­​യി​ല്‍­​നി­​ന്ന് അ­​ബ­​ദ്ധ­​ത്തി​ല്‍ ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ വാ­​ട്‌­​സാ­​പ്പ് ഗ്രൂ­​പ്പി­​ലേ­​ക്ക് പോ­​യെ­​ന്നാ­​ണ് ക­​ണ്ടെ­​ത്ത​ല്‍. ഗു­​രു­​ത­​ര വീ­​ഴ്­​ച­​യാ­​യ­​തി­​നാ​ല്‍ ഇ­​യാ​ള്‍­​ക്കെ­​തി​രേ ക്രി​മി­​ന​ല്‍ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് ക­​ള­​ക്ട​ര്‍ അ­​റി­​യി​ച്ചു.

സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍­​ഡി­​ഒ­​യു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലു­​ള്ള സം­​ഘം അ­​ന്വേ​ഷ­​ണം ന­​ട­​ത്തും. കൂ­​ടു­​ത​ല്‍ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് പ­​ങ്കു​ണ്ടോ എ​ന്നും പ​രി­​ശോ­​ധി­​ക്കും. പ­​രാ­​തി ഉ­​യ​ര്‍­​ന്ന­​തി­​നെ തു­​ട​ര്‍­​ന്ന് പ­​ത്ത­​നം­​തി­​ട്ട മ­​ണ്ഡ­​ല­​ത്തി­​ലെ എ​ല്ലാ ബൂ­​ത്തു­​ക­​ളി­​ലെ​യും ഉ­​ദ്യോ­​ഗ​സ്ഥ­​രെ പു­​ന​ര്‍­​വി­​ന്യ­​സി­​ച്ചെ​ന്നും ക­​ള­​ക്ട​ര്‍ വ്യ­​ക്ത­​മാ​ക്കി.

അതേസമയം സി­​പി­​എം അ­​നു​കൂ­​ല സം​ഘ­​ട​ന​യാ​ണ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി­​ക ചോ​ർ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി ക­​ള­​ക്‌­​ട്രേ­​റ്റി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധി​ച്ചി​രു​ന്നു. ക്ലാ​ർ​ക്കി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ അ​ദ്ദേ​ഹം പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക