യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങു​മ്പോ​ൾ ടി​ക്ക​റ്റ് ചാ​ർ​ജ് വാ​ങ്ങു​ന്നു; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ വി​ജി​ല​ൻ​സ് പൊ​ക്കി
Tuesday, April 23, 2024 7:51 PM IST
വ​യ​നാ​ട്: ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്കാ​നി​യ ബ​സി​ൽ ത​ട്ടി​പ്പ് ന​ട​ത്തി‌​യ ക​ണ്ട​ക്ട​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​ത്ത സീ​റ്റി​ല്‍ ആ​ളെ ക​യ​റ്റി ഇ​യാ​ൾ പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ക‌​യാ​യി​രു​ന്നു.

തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് 1.45 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സ്കാ​നി​യ മ​ൾ​ട്ടി ആ​ക്സി​ൽ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. പ​ണം ഇ​റ​ങ്ങു​മ്പോ​ൾ ന​ൽ​കി​യാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞ് ക​ണ്ട​ക്ട​ർ ത​ങ്ങ​ളെ ക‌​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

കെ​എ​സ്ആ​ര്‍​ടി​സി വി​ജി​ല​ൻ​സ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഞ്ച​ൻ​ഗോ​ഡ് വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ടി​ക്ക​റ്റി​ല്ലാ​ത്ത അ​ഞ്ച് ‌യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി. പ​ണം ഇ​റ​ങ്ങു​മ്പോ​ൾ ന​ൽ​കി​യാ​ല്‍ മ​തി​യെ​ന്ന് ക​ണ്ട​ക്ട​ർ പ​റ​ഞ്ഞ​താ​യി യാ​ത്ര​ക്കാ​ർ വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ ബ​സി​ലെ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​റെ ഡ്യൂ​ട്ടി‌​യി​ൽ നി​ന്ന് മാ​റ്റി​യ​താ​യും വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കു ശി​പാ​ർ​ശ ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അറിയിച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക