വ​യ​നാ​ട്ടി​ൽ തോ​ൽ​ക്കും; രാ​ഹു​ൽ സു​ര​ക്ഷി​ത സീ​റ്റ് തേ​ടു​ന്നു: മോ​ദി
Saturday, April 20, 2024 5:27 PM IST
മും​ബൈ: രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും മ​റ്റൊ​രു സു​ര​ക്ഷി​ത സീ​റ്റ് അ​ദ്ദേ​ഹം തേ​ടു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം രാ​ഹു​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ണ്ഡ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദെ​ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മേ​ഠി​യി​ല്‍​നി​ന്ന് ഓ​ടി​പ്പോ​കേ​ണ്ടി വ​ന്ന രാ​ഹു​ലി​ന് വ​യ​നാ​ട്ടി​ലും അ​തേ അ​വ​സ്ഥ​യാ​ണ്.

വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്ത്യാ മു​ന്ന​ണി​യെ പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ​താ​യും പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്ത്യാ മു​ന്ന​ണി​യെ ആ​ര് ന​യി​ക്കു​മെ​ന്ന​ത് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഒ​രു ധാ​ര​ണ​യും ഇ​ല്ല.

സ​ത്യ​ത്തി​ല്‍ ആ​രാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് ആ ​മു​ന്ന​ണി​യി​ലെ നേ​താ​ക്ക​ള്‍​ക്ക് പോ​ലും അ​റി​യി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും വി​ക​സ​ന​ത്തി​നു ത​ട​സ​മാ​യി കോ​ണ്‍​ഗ്ര​സ് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​നി അ​തു​ണ്ടാ​വി​ല്ല. കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി ഇ​നി സം​ഭ​വി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക