തൃ​ശൂ​രി​ൽ പൂ​രം നി​ർ​ത്തി​വ​ച്ച് പ്ര​തി​ഷേ​ധം
Saturday, April 20, 2024 7:14 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ പൂ​രം നി​ർ​ത്തി​വ​ച്ച് പ്ര​തി​ഷേ​ധം. വെ​ടി​ക്കെ​ട്ടി​ന് അ​നാ​വ​ശ്യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തി​രു​വ​ന്പാ​ടി ദേ​വ​സ്വ​മാ​ണ് പൂ​രം നി​ർ​ത്തി​വ​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. അ​ല​ങ്കാ​ര പ​ന്ത​ലി​ലെ വെ​ളി​ച്ചം ഒ​ഴി​വാ​ക്കിയാണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

അതേസമയം പകൽ തൃശൂർ പൂരത്തിന് ചെ​വി​യാ​ട്ടി ആ​ന​ക​ളും കൈ​ക​ള്‍​വീ​ശി പു​രു​ഷാ​ര​വും താ​ളം​പെ​രു​ക്കി മേ​ള​ക്കാ​രും ന​ഗ​രം നി​റ​ഞ്ഞ​പ്പോ​ള്‍ പൂ​രം സി​ര​ക​ളി​ലേ​ക്കു നി​റ​ഞ്ഞൊ​ഴു​കി. വൈ​കു​ന്നേ​രം വ​ര്‍​ണ​ക്കു​ട​മാ​റ്റം​കൂ​ടി ആ​യ​തോ​ടെ ആ​വേ​ശം നി​ല​ത്തു​റ​യ്ക്കാ​തെ പൂ​ര​പ്രേ​മി​ക​ള്‍ തു​ള്ളി​നി​ന്നു.

കു​ട​മാ​റ്റ​വും താ​ള​ങ്ങ​ളും വ​ര്‍​ണ​ക്കാ​ഴ്ച​ക​ളും ദി​വ​സ​ങ്ങ​ളോ​ളം ക​ണ്‍​മു​മ്പി​ലെ​ന്ന​പോ​ലെ മാ​റി​മ​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കും. സി​ര​ക​ളി​ലൂ​ടെ ഹൃ​ദ​യ​ത്തി​ലേ​ക്കു പൂ​രം തു​ള്ളി​ക്ക​യ​റും. അ​താ​ണ് പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ര്‍ പൂ​രം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക