ബ്ര​ഹ്മോ​സ് സൂ​പ്പ​ർ​സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ ഇ​ന്ത്യ ഫി​ലി​പ്പൈ​ൻ​സി​ന് കൈ​മാ​റി
Friday, April 19, 2024 4:39 PM IST
ന്യൂ​ഡ​ൽ​ഹി: ബ്ര​ഹ്മോ​സ് സൂ​പ്പ​ർ​സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ ഇ​ന്ത്യ ഫി​ലി​പ്പൈ​ൻ​സി​ന് കൈ​മാ​റി. 2022ൽ ​ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ച 375 മി​ല്യ​ൺ ഡോ​ള​ർ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​യു​ധ കൈ​മാ​റ്റം.

മി​സൈ​ലു​ക​ൾ​ക്കൊ​പ്പം ബ്ര​ഹ്മോ​സ് സൂ​പ്പ​ർ​സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ കൈ​മാ​റ്റം ക​ഴി​ഞ്ഞ മാ​സം ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​മേ​രി​ക്ക​ൻ നി​ർ​മി​ത സി-17 ​ഗ്ലോ​ബ്മാ​സ്റ്റ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് എ​യ​ർ​ക്രാ​ഫ്റ്റ് മി​സൈ​ലു​ക​ളോ​ടൊ​പ്പ​മാ​ണ് ഫി​ലി​പ്പീ​ൻ​സി​ലെ മ​റൈ​ൻ കോ​ർ​പ്സി​ന് ആ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യ​ത്.

ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ ഫി​ലി​പ്പീ​ൻ​സും ചൈ​ന​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സ​മ​യ​ത്താ​ണ് ഇ​ന്ത്യ മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ൾ കൈ​മാ​റി‌​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക