പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
Friday, April 19, 2024 6:10 AM IST
തൃ​ശൂ​ര്‍: ഒ​രു വ​ര്‍​ഷം കാ​ത്തി​രു​ന്ന സ്വ​പ്‌​നം ഇ​താ തൃ​ശൂ​രി​ല്‍ വി​രി​യു​ക​യാ​ണ്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം പു​രു​ഷാ​രം നി​റ​യും. കൊ​ട്ടും​കു​ര​വ​യു​മാ​യി നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി​യ എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന തെ​ക്കേ​ഗോ​പു​ര​വാ​തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന​തോ​ടെ പൂ​ര വി​ളം​ബ​ര​മാ​യി.

ക​ണ്ണ​ട​ച്ചാ​ലും മാ​യാ​ത്ത വ​ര്‍​ണ​ങ്ങ​ളു​ടെ, കാ​തി​ല്‍ കൊ​ട്ടി​ക്ക​യ​റു​ന്ന ച​ടു​ല​താ​ള​ങ്ങ​ളു​ടെ നി​റ​വി​ലേ​ക്കു നാ​ടും ന​ഗ​ര​വും ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞു. ഇ​ന്നു മ​ഹാ​പൂ​രം. രാ​വി​ലെ മ​ഞ്ഞും വെ​യി​ലും കൊ​ള്ളാ​തെ ക​ണി​മം​ഗ​ലം ശാ​സ്താ​വ് തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ക്കു​ന്ന​തോ​ടെ ഇ​ര​വു പ​ക​ലാ​ക്കു​ന്ന ജ​ന​സാ​ഗ​ര​മാ​യി പൂ​ര​ന​ഗ​രി മാ​റും.

മ​ഠ​ത്തി​ല്‍​വ​ര​വും പാ​റ​മേ​ക്കാ​വി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പും ഇ​ല​ഞ്ഞി​ത്ത​റ​മേ​ള​വും തി​രു​വ​മ്പാ​ടി​യു​ടെ മേ​ള​വും തെ​ക്കോ​ട്ടി​റ​ക്ക​വും കാ​ണാ​ന്‍ ഇ​ക്കു​റി റി​ക്കാ​ര്‍​ഡ് ജ​നം എ​ത്തു​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. വ​ന്‍ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ന്ന​ലെ​മു​ത​ല്‍ ന​ഗ​ര​ത്തി​ലെ മു​ക്കി​ലും മൂ​ല​യി​ലും കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം കു​ട​മാ​റ്റ​ത്തി​നു​ശേ​ഷം രാ​ത്രി​യി​ല്‍ എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ ആ​വ​ര്‍​ത്ത​നം. നാ​ളെ ഉ​ച്ച​യോ​ടെ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ഉ​പ​ചാ​രം​ചൊ​ല്ലി പി​രി​യു​ന്ന​തു​വ​രെ ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും പൂ​രം, പൊ​ടി​പൂ​രം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക