പാ​നൂ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം; മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, April 18, 2024 5:56 PM IST
ക​ണ്ണൂ​ര്‍: പാ​നൂ​ർ ബോം​ബ് സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ട​ക​ര മ​ട​പ്പ​ള്ളി സ്വ​ദേ​ശി ബാ​ബു, ക​തി​രൂ​ർ ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ജി​ലേ​ഷ്, സ​ജി​ലേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​തി​രൂ​ര്‍ മ​നോ​ജ് വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​ണ് സ​ജി​ലേ​ഷ്.

ബോം​ബ് നി​ർ​മി​ക്കാ​നു​ള്ള വെ​ടി​മ​രു​ന്ന് വാ​ങ്ങി​യ​ത് ബാ​ബു​വി​ൽ നി​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ൽ ഇ​തു​വ​രെ പ​ന്ത്ര​ണ്ട് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടാം പ്ര​തി ഷെ​റി​ൻ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ഏ​പ്രി​ല്‍ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യാ​യി​രു​ന്നു ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. പാ​നൂ​ര്‍ കൈ​വേ​ലി​ക്ക​ല്‍ മു​ളി​യാ​ത്തോ​ട് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ബോം​ബ് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക