കെ.​കെ. ശൈ­​ല­​ജ­​യ്‌­​ക്കെ­​തി​രാ​യ അ​ശ്ലീ​ല പോ­​സ്റ്റ്; പ്ര­​വാ­​സി മ­​ല­​യാ­​ളി­​ക്കെ­​തി­​രേ കേ​സെ­​ടു­​ത്തു
Thursday, April 18, 2024 12:39 PM IST
കോ​ഴി​ക്കോ­​ട്: വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ­​നാ​ര്‍­​ഥി​യും മു​ന്‍ മ­​ന്ത്രി­​യു​മാ​യ കെ.​കെ. ശൈ­​ല­​ജ­​യ്‌­​ക്കെ­​തി​രാ​യ അ​ശ്ലീ​ല പോ­​സ്­​റ്റി​ല്‍ പ്ര­​വാ­​സി മ­​ല­​യാ­​ളി­​ക്കെ­​തി​രേ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. കോ­​ഴി­​ക്കോ­​ട് ന­​ടു­​വ­​ണ്ണൂ​ര്‍ സ്വ­​ദേ­​ശി കെ.​എം.​മി​ന്‍­​ഹാ­​ജി­​നെ­​തി­​രെ­​യാ­​ണ് കേ­​സെ­​ടു­​ത്ത​ത്.

പ­​ത്ത് ദി​വ­​സം മു­​മ്പ് ശൈ­​ല­​ജ മ­​ട്ട­​ന്നൂ​ര്‍ പോ­​ലീ­​സി​ല്‍ ന​ല്‍​കി­​യ പ­​രാ­​തി­​യി­​ലാ­​ണ് ന­​ട­​പ­​ടി. ശൈ​ല​ജ​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് മാ​നം ഇ​ക​ഴ്ത്തി കാ​ണി­​ച്ചു­​വെ​ന്നും ഇ­​ത് സാ­​മൂ​ഹി­​ക മാ­​ധ്യ­​മ­​ങ്ങ​ള്‍ വ­​ഴി പ്ര­​ച­​രി­​പ്പി­​ച്ച് ക­​ലാ­​പം ഉ­​ണ്ടാ­​ക്കാ​ന്‍ ശ്ര­​മി­​ച്ചെ­​ന്നു­​മാ­​ണ് കേ­​സ്.

പ്ര­​തി മു​സ്ലീം ലീ­​ഗ് അ­​നു­​ഭാ­​വി­​യാ­​ണെ­​ന്ന് സൂ­​ച­​ന. ഐ​പി­​സി 509, കേ­​ര­​ള­ പോ­​ലീ­​സ് ആ­​ക്­​റ്റ് 120­ തു­​ട​ങ്ങി­​യ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ​സ്. ക­​ലാ­​പാ­​ഹ്വാ­​നം അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക​ളും ഇ­​യാ​ള്‍­​ക്കെ­​തി­​രേ ചു­​മ­​ത്തി­​യി­​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക