സു­​ഗ­​ന്ധ­​ഗി­​രി മ­​രം­​മു­​റി കേ­​സ്; ഡി­​എ­​ഫ്­​ഒ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍
Thursday, April 18, 2024 11:30 AM IST
വ­​യ­​നാ​ട്: സു­​ഗ­​ന്ധ­​ഗി­​രി മ­​രം­​മു­​റി കേ­​സി​ല്‍ ഡി­​എ­​ഫ്­​ഒ ഷ​ജ്‌­​ന ക­­​രീ­​മി­​ന് സ­​സ്‌­​പെ​ന്‍​ഷ​ന്‍. റേ­​ഞ്ച് ഓ­​ഫീ­​സ​ര്‍ സ­​ജീ­​വ​ന്‍, ഡെ­​പ്യൂ­​ട്ടി റേ­​ഞ്ച് ഓ­​ഫീ­​സ​ര്‍ ബീ­​രാ​ന്‍­​കു­​ട്ടി എ­​ന്നി­​വ­​രെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്തു.

ഇ­​തോ­​ടെ കേ­​സി​ല്‍ സ­​സ്‌­​പെ​ന്‍­​ഷ­​നി­​ലാ­​കു­​ന്ന വ­​നം­​വ­​കു­​പ്പ് ജീ­​വ­​ന­​ക്കാ­​രു­​ടെ എ­​ണ്ണം ഒ­​മ്പ­​താ­​യി. സു​ഗ​ന്ധ​ഗി​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​ന്ന 20 മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ന​ല്‍​കി​യ പെ​ര്‍​മി​റ്റി​ന്‍റെ മ​റ​വി​ല്‍ 126 മ​ര​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു ക​ട­​ത്തി­​യെ­​ന്നാ­​ണ് കേ­​സ്.

കേ­​സി​ല്‍ 18 ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ കു­​റ്റ­​ക്കാ­​രാ­​ണെ­​ന്ന വ­​കു­​പ്പു­​ത­​ല അ­​ന്വേ­​ഷ­​ണ റി­​പ്പോ­​ര്‍­​ട്ട് ക­​ഴി­​ഞ്ഞ ദി​വ­​സം പു­​റ­​ത്തു­​വ­​ന്നി­​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്താ​തെ മ​രം​മു​റി​ക്കു​ന്ന​തി​നു പാ​സ് അ​നു​വ​ദി​ച്ച​തും കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്നെ​ന്ന് അ​റി​ഞ്ഞി​ട്ടും വേ​ണ്ട​ നടപടി സ്വീകരിക്കുകയും ചെ​യ്ത​തി​ല്‍ റേ​ഞ്ച് ഓ​ഫീ­​സ​ര്‍ അടക്ക­​മു­​ള്ള­​വ​ര്‍­​ക്ക് വീ​ഴ്­​ച ഉ­​ണ്ടാ­​യെ­​ന്നാ­​യി­​രു­​ന്നു ക­​ണ്ടെ­​ത്ത­​ല്‍. ഈ റി­​പ്പോ​ര്‍­​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന­​ത്തി​ല്‍ കു­​റ്റ­​ക്കാ​ര്‍­​ക്കെ­​തി­​രേ ന­​ട­​പ​ടി സ്വീ​ക​രി­​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ വ​നം അ​ഡി. ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍­​കു­​ക­​യാ­​യി­​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക