കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജോ​ൺ ബ്രി​ട്ടാ​സി​ന്‍റെ പ്ര​സം​ഗം; തെ​ര. ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, April 17, 2024 7:17 PM IST
തി​രു​വ​ന​ന്ത​പു​രം: വൈ​സ് ചാ​ൻ​സി​ല​റു​ടെ വി​യോ​ജി​പ്പ് മ​റി​ക​ട​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യു​ടെ പ്ര​ഭാ​ഷ​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. സം​ഭ​വ​ത്തി​ൽ സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം വെ​ല്ലു​വി​ളി​ക​ളും ക​ട​മ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലെ ജോ​ൺ ബ്രി​ട്ടാ​സി​ന്‍റെ പ്ര​സം​ഗം വി​സി വി​ല​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​സി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ വി​ല​ക്ക് ലം​ഘി​ച്ച് പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം. തു​ട​ർ​ന്ന് ബ്രി​ട്ടാ​സ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ വി​സി​ക്കെ​തി​രെ​യും പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക