സി​പി​എ​മ്മി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ്; 15 കോ​ടി ന​ൽ​ക​ണം
Friday, March 29, 2024 6:01 PM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. 15 കോ​ടി അ​യ്ക്കാ​നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ന​ട​പ​ടി​ക്കു​പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

നേ​ര​ത്തെ കോ​ൺ​ഗ്ര​സ്, സി​പി​ഐ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും ആ​ദാ​യ​നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ല്‍ നി​ല്കു​മ്പോ​ള്‍ 1823.08 കോ​ടി രൂ​പ ഉ​ട​ൻ അ​ട​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് കോ​ണ്‍​ഗ്ര​സി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷം വ​രെ​യു​ള്ള പി​ഴ​യും പ​ലി​ശ​യു​മ​ട​ക്ക​മാ​ണ് തു​ക.

പി​ന്നാ​ലെ സി​പി​ഐ​ക്കും​നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് വ‍​ര്‍​ഷ​ങ്ങ​ളാ​യി പ​ഴ​യ പാ​ൻ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് ടാ​ക്സ് റി​ട്ടേ​ൺ ചെ​യ്ത​തി​നാ​ലു​ള​ള കു​ടി​ശി​ക​യും പാ​ൻ കാ​ർ​ഡ് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ള്ള പി​ഴ​യു​മ​ട​ക്കം 11 കോ​ടി​യാ​ണ് സി​പി​ഐ​യോ​ട് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക