ഡ​ല്‍­​ഹി­​യി​ല്‍ രാ­​ഷ്ട്ര­​പ­​തി­​ഭ­​ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്തുന്നത് ആ­​ലോ­​ച­​ന­​യി​ല്‍; ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടി
Thursday, March 28, 2024 10:51 AM IST
ന്യൂ­​ഡ​ല്‍​ഹി: മ​ദ്യ​ന​യ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി­​ന്ദ് കേ­​ജ­​രി­​വാ​ള്‍ അ­​റ­​സ്­​റ്റി­​ലാ­​യി ഇ­​ഡി ക­​സ്­​റ്റ­​ഡി­​യി­​ലി­​രി­​ക്കു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഡ​ല്‍­​ഹി­​യി​ല്‍ രാ­​ഷ്ട്ര­​പ­​തി­​ഭ­​ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്തുന്നത് പരിഗണിച്ച് കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍. ഡ​ല്‍​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ­​വ​ര്‍­​ണ​ര്‍ ഇ­​ത് സം­​ബ­​ന്ധി­​ച്ച നി­​യ­​മോ­​പ­​ദേ­​ശം തേ​ടി.

ജ­​യി­​ലി​ല്‍ ഇ­​രു­​ന്നും കേ­​ജ­​രി­​വാ​ള്‍ ഉ­​ത്ത­​ര­​വു­​ക​ള്‍ ഇ­​റ­​ക്കു­​ന്നെ­​ന്ന് ചൂ­​ണ്ടി­​ക്കാ­​ട്ടി ബി­​ജെ​പി ല­​ഫ്­​റ്റ​ന​ന്‍റ് ഗ­​വ​ര്‍​ണ­​റെ സ­​മീ­​പി­​ച്ച സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് നീ​ക്കം. എ­​ന്നാ​ല്‍ ജ­​ന­​പ്രാതിനിധ്യനി­​യ­​മ­​പ്ര­​കാ­​രം ര­​ണ്ട് സാ­​ഹ­​ച­​ര്യ­​ങ്ങ­​ളി­​ല്‍ മാ­​ത്ര­​മാ­​ണ് മു­​ഖ്യ­​മ​ന്ത്രി രാ­​ജി­​വ­​യ്‌­​ക്കേ­​ണ്ട­​തെ­​ന്നാ­​ണ് ആം­​ആ­​ദ്­​മി പാ​ര്‍­​ട്ടി­​യു­​ടെ നി­​ല­​പാ​ട്.

ഏ­​തെ­​ങ്കി​ലും കേ­​സി​ല്‍ ര​ണ്ടോ അ​തി​ല്‍ അ­​ധി­​കം വ​ര്‍­​ഷ­​മോ ശി­​ക്ഷി­​ക്ക­​പ്പെ­​ട്ട് ജ­​ന­​പ്ര­​തി­​നി­​ധി എ­​ന്ന നി­​ല­​യി​ല്‍ അ­​യോ­​ഗ്യ­​നാ­​കു­​ന്ന സാ­​ഹ­​ച­​ര്യം. അ­​ല്ലെ­​ങ്കി​ല്‍ നി­​യ­​മ­​സ­​ഭ­​യി​ല്‍ സ​ര്‍­​ക്കാ­​രി­​ന് ഭൂ­​രി­​പ­​ക്ഷം ന­​ഷ്ട­​മാ­​കു­​ന്ന സാ­​ഹ­​ച­​ര്യ­​മു­​ണ്ടാ­​യാ​ല്‍ മാ­​ത്ര­​മാ­​ണ് രാ­​ഷ്­​ട്ര​പ­​തി ഭ​ര­​ണം ഏ​ര്‍­​പ്പെ­​ടു­­​ത്താ­​നാ­​കു­​ക.

ഈ ​ര­​ണ്ട് സാ­​ഹ­​ച­​ര്യ​വും ഡ​ല്‍­​ഹി­​യി​ല്‍ ഇ​ല്ലാ­​ത്ത സാ­​ഹ­​ര്യ­​ത്തി​ല്‍ രാ­​ഷ്­​ട്ര​പ­​തി ഭ​ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്താ­​നു­​ള്ള നീ­​ക്കം തെ​റ്റാ­​യ ന­​ട­​പ­​ടി­​യാ­​ണെ­​ന്ന് എ​എ­​പി നേ­​താ­​ക്ക​ള്‍ പ്ര­​തി­​ക­​രി­​ച്ചി­​രു­​ന്നു. കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ അ­​മി­​താ­​ധി​കാ­​ര പ്ര­​യോ­​ഗം ന­​ട­​ത്തു­​ക­​യാ­​ണെ­​ന്നാ­​ണ് വി­​മ​ര്‍­​ശ​നം.​ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ടു­​ത്തി­​രി­​ക്കെ രാ­​ജ്യ­​ത­​ല­​സ്ഥാ​ന­​ത്ത് രാ­​ഷ്­​ട്ര​പ­​തി ഭ​ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്താ​ന്‍ കേ​ന്ദ്രം തീ­​രു­​മാ­​നി­​ച്ചാ​ല്‍ ഇ­​ത് വ​ന്‍ പ്ര­​തി­​ഷേ­​ധ­​ത്തി­​ന് വ­​ഴി­​വ­​യ്­​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക