വ​യ​നാ​ട്ടി​ലെ സാ​ഹ​ച​ര്യം: മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ്
Saturday, February 17, 2024 5:52 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‌​യ​നു​മാ​യി ഫോ​ണി​ൽ ച​ർ​ച്ച​ന​ട​ത്തി.

തു​ട​ർ​ച്ച​യാ​യി വ​ന്യ​ജീ​വി അ​ക്ര​മ​ത്തി​ല്‍ മ​നു​ഷ്യ ജീ​വ​നു​ക​ള്‍ ന​ഷ്ട​മാ​കു​മ്പോ​ള്‍ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണ്. സ്ഥി​തി​ഗ​തി​ക​ള്‍ കൈ​വി​ട്ടു പോ​കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ൾ വ​നം​മ​ന്ത്രി നി​സം​ഗ​നാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ​ന്യ​ജീ​വി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന പ്ര​മേ​യ​ത്തി​ന് പ്ര​തി​പ​ക്ഷം പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​തൊ​രു വി​ഷ​യ​മാ​യി കൊ​ണ്ടു​വ​ര​ണം. ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടി‌​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക