യു​വ​തി​യോ​ട് ​അപ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആൾ പിടിയിൽ
Monday, May 6, 2024 7:01 AM IST
ച​ങ്ങ​നാ​ശേ​രി: ബൈപാ​സ് റോ​ഡി​ല്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്കൊ​ടി​ത്താ​നം മു​ക്കാ​ട്ടു​പ​ടി ഉ​ഷ​സ് ഭ​വ​നി​ല്‍ അ​രു​ണ്‍ എ​സ്. ദാ​സി​നെ (43)യാ​ണു ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ല്‍ പാ​ലാ​ത്ര ഭാ​ഗ​ത്തു​ള്ള റെ​സ്റ്റ​റ​ന്‍റി​ല്‍ ഫു​ഡ് ഓ​ര്‍ഡ​ര്‍ ചെ​യ്ത​ശേ​ഷം സ്‌​കൂ​ട്ട​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു മു​തി​രു​ക​യാ​യി​രു​ന്നു.

യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.