വൈ​ക്ക​ത്ത് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ
Sunday, May 19, 2024 6:55 AM IST
വൈ​ക്കം: കാ​യി​ക മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ൽ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ വൈ​ക്കം ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ്റ്റേ​ഡി​യ​ത്തി​നാ​യി ബ​ജ​റ്റി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ മൂ​ലം ന​ഷ്ട​പ്പെ​ടു​മെ​ന്ന സ്ഥി​തി നി​ല​നി​ൽ​ക്കെ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും എ​സ്എ​ഫ്ഐ ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഖാ​വ് ധീ​ര​ജ് ന​ഗ​റി​ൽ (വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക മ​ന്ദി​രം ) ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​സ്എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഡോ. ​സെ​റീ​ന സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എ​സ്. കീ​ർ​ത്ത​ന ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ജി​ഷ ഉ​ദ​യ​കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഋ​ഷി​നാ​ഥ്‌, അ​മി​ത അ​ജി​കു​മാ​ർ, അ​ക്ഷ​ര എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​സീ​ഡി​യ​മാ​ണ് സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ച​ത്. ഏ​രി​യ സെ​ക്ര​ട്ട​റി കി​ര​ൺ കൃ​ഷ്ണ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വൈ​ഷ്ണ​വി ഷാ​ജി സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സി​പി​എം വൈ​ക്കം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​അ​രു​ണ​ൻ , എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മെ​ൽ​ബി​ൻ ജോ​സ​ഫ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ൻ മു​ര​ളി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം അ​ഭി​രാ​മി പ്ര​സാ​ദ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​മ​ലേ​ന്ദു ദാ​സ്, ഏ​രി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ഭി​റാം വി​നോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ശ​ശി​ധ​ര​ൻ, സ്വാ​ഗ​ത​വും എം. ​എ​സ്. കീ​ർ​ത്ത​ന ന​ന്ദി​യും പ​റ​ഞ്ഞു.