ആലപ്പുഴ: ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ സംസ്ഥാന കണ്വന്ഷന് നടത്തി. കുട്ടനാട് ചതുര്‍ഥ്യാകരി സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് റിട്ട. ജില്ലാ ജഡ്ജിയും ഹ്യൂമന്റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് അഡ്വൈസറി ബോര്‍ഡ് മെംബറുമായ ലംബോദരന് വയലാര്‍ ഉദ്ഘാടനം ചെയ്തു.
കുട്ടനാടിന്റെ ശാപമോക്ഷത്തിനായി സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശകള്‍ നടപ്പാക്കാത്തതില്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്ങുമെത്താത്ത പദ്ധതികള്‍ ജനോപകാരപ്രദമായി ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു.
സപ്ലൈകോ അംഗീകരിച്ച പിആര്‍എസ് ലിസ്റ്റ് സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ ഹെഡ് ഓഫീസിലേക്ക് ഏപ്രില്‍ 20 വരെയുള്ളവ നല്‍കിയതില്‍ മാര്‍ച്ച് 20 വരെയുള്ള പേയ്മെന്റ് ലിസ്റ്റ് മാത്രമേ ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുള്ളൂ. ഇനി അയയ്ക്കാനുള്ളത് കാലതാമസം കൂടാതെ ബ്രാഞ്ചുകളില്‍ എത്തിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നു ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എം.വി.ജി. നായര്‍ ദേശീയ ട്രഷറര്‍, ഉപേന്ദ്രന് കോണ്ട്രാക്ടര് സംസ്ഥാന രക്ഷാധികാരി, സംസ്ഥാന അംഗങ്ങളായ രാജ്മോഹന്‍ മാമ്പ്ര, കെ.എന്‍. ദിവാകരന്, നടരാജന്, വിന്‍സെന്റ് ആന്റണി, അനില്‍ തോമസ്, എം.എ. മാത്യു, ബേബിച്ചന്, ഡേവിസ് ആന്റണി പുല്ലന്, പി.എം. പോള്‍ പുല്ലന്, യോഹന്നാന് തരകന്, ഷാജഹാന്, ആര്.ആര്. നായര്‍, സംസ്ഥാന ലീഗല്‍ സെക്രട്ടറി തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചു.
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ പുതിയ പ്രസിഡന്റായി അനില്‍ തോമസ് പൊന്നന്വാടയില്, ജനറല്‍ സെക്രട്ടറിയായി കെ.എന്‍. ദിവാകരന്, ട്രഷററായി ഷാജഹാന്, വൈസ് പ്രസിഡന്റുമാരായി മാത്യു എം.എ. (റിട്ട. ഡിവൈഎസ്പി), രാജ്മോഹന്‍ മാമ്പ്ര, പിആര്ഒആയി മാത്യു സ്കറിയ, കോ-ഓര്ഡിനേറ്ററ്റര്മാരായി ഡേവിസ് ആന്റണി പുല്ലന്, സുരേഷ് ബാബു എസ്., യോഹന്നാന് തരകന്, ആനന്ദന് എന്നിവരെ തെരഞ്ഞെടുത്തു.