മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​ര​ണം: മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി
Sunday, May 19, 2024 6:04 AM IST
അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​നാ​സ്ഥ മ​ര​ണ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി. ഷി​ബി​ന​യു​ടെ​യും ഉ​മൈ​ബ​യു​ടെ​യും മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ ഡോ​ക്ട​ർ​മാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്.

ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ ഷി​ബി​ന​യു​ടെ​യും ഉ​മൈ​ബ​യു​ടെ​യും ഉ​റ്റ ബ​ന്ധു​ക്ക​ളാ​യ ഹ​സീ​ന, അ​ൻ​സാ​ർ, ന​ഹാ​സ് എ​ന്നി​വ​ർ അ​നാ​സ്ഥ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ​ങ്കു വ​ച്ചു. ഡോ. ​കെ. എ​സ്. മ​നോ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഹം​സ എ.​കു​ഴി​വേ​ലി, യു. ​എം ക​ബീ​ർ,മു​നീ​ർ മു​സ്‌​ലി​യാ​ർ,സ​ദ​റു​ദീ​ൻ, , ജ​ബ്ബാ​ർ പ​ന​ച്ചു​വ​ട്, ഹ​ബീ​ബ് ത​യ്യി​ൽ,അ​ഡ്വ. അ​ൽ​ത്താ​ഫ് സു​ബൈ​ർ, ഹാ​ഷിം വ​ണ്ടാ​നം, അ​ന​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.