മുഹമ്മ, തുറവൂർ, കുമരങ്കരി, കുന്നങ്കരി പള്ളികളിൽ തിരുനാൾ
മുഹമ്മ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ആന്റണി കാട്ടൂപ്പാറയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന എന്നിവ നടന്നു. 12 വരെ നടക്കുന്ന തിരുനാള്‍ ചടങ്ങുകളില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും പങ്കെടുക്കും.
10 വരെ ദിവസവും രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന എന്നിവ ഉണ്ടാകും. കുട്ടികളുടെ വിശുദ്ധ കുര്‍ബാന ദിനമായ 11ന് രാവിലെ 6.15ന് സപ്രാ, 6.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം. പ്രധാന തിരുനാള്‍ ദിനമായ 12ന് രാവിലെ 6.15ന് സപ്രാ, 6.30ന് നസ്രത്ത് കാര്‍മല്‍ ആശ്രമ പ്രിയോര്‍ ഫാ. പോള്‍ തുണ്ടുപറമ്പിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 10ന് കലവൂര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. അജി പുത്തന്‍പുരയ്ക്കലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്ക്.
തുറവൂർ: സൗത്ത് തുറവൂർ സെന്റ് ജോസഫ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും കർഷകരുടെ മധ്യസ്ഥനായ വിശുദ്ധ ഇസിദോറിന്റെയും തിരുനാളിന് ഇടവക വികാരി ഫാ. സെൻ കല്ലുങ്കൽ കൊടിയേറ്റി. മേയ് 4, 5 തീയതികളിൽ ആഘോഷമായ ദിവ്യബലി, പരിശുദ്ധ കുർബാനയുടെ ആശീർവാദം, പ്രദക്ഷിണം, വാദ്യമേളങ്ങൾ, കലാ പരിപാടികൾ എന്നിവയോടെ തിരുനാൾ ആചരിക്കും.
മങ്കൊമ്പ്: കുമരങ്കരി സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ നാളെ നടക്കും. ഇന്ന് വൈകിട്ട് 4.30ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന-ഫാ. ഐബിൻ പകലോമറ്റം. വചനസന്ദേശം-ഫാ. അനൂപ് മൈലേട്ട്. തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആകാശവിസ്മയം. നാളെ തിരുനാൾ ദിവസം രാവിലെ 9.30ന് സപ്ര, വിശുദ്ധ കുർബാന, വചനസന്ദേശം- ഫാ. ബിനിൽ പഞ്ഞിപ്പുഴ. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ച സാധനങ്ങളുടെ ലേലം.
മങ്കൊമ്പ്: കുന്നങ്കരി പുലിമുഖം മർത്ത്മറിയം പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിനു തുടക്കമായി. കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. ജേക്കബ് പാറയ്ക്കൽ കൊടിയേറ്റി. ഇന്നു വൈകുന്നേരം 4.30ന് റംശാ, വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 9.30ന് തിരുനാൾ കുർബാന, കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം- ഫാ. തോമസ് മാളിയേക്കൽ, സന്ദേശം-റവ.ഡോ. ജേക്കബ് കോയിപ്പള്ളി. തിരുനാൾ പ്രദക്ഷിണം ഫാ.ബൈജു ആച്ചിറത്തലയ്ക്കൽ.