പാദുവാപുരം പള്ളിയിൽ തിരുനാളിനു കൊടിയേറി
മങ്കൊമ്പ്: വൈശ്യംഭാഗം പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ബിജു മണവത്ത് കൊടിയേറ്റി. പൂർവികസ്മരണാദിനമായി ആചരിക്കുന്ന ഇന്നു വൈകുന്നേരം 4.15ന് ജപമാല, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. നാളെ വൈകുന്നേരം 4.15ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം തുടർന്ന് ലദീഞ്ഞ്, കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ അഞ്ചിന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, തിരുനാൾ കുർബാന-ഫാ. ബിന്നി കുറിഞ്ഞിപ്പറമ്പിൽ, തിരുനാൾ സന്ദേശം-ഫാ. സോണി പള്ളിച്ചിറ. തിരുനാൾ പ്രദക്ഷിണം-ഫാ. ജെയ്സൺ തെക്കത്ത്. ഇടവകദിനമാഘോഷിക്കുന്ന 12ന് വൈകുന്നേരം 3.15ന് വിശുദ്ധ കുർബാന-ചങ്ങനാശേരി അതിരൂപത ചാൻസിലർ ഫാ. ഐസക് ആലഞ്ചേരി. തുടർന്ന് പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹവിരുന്ന്.
മാടയ്ക്കൽ പള്ളിയിൽ തിരുനാൾ
ചേർത്തല: മാടയ്ക്കൽ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഇന്നു കൊടിയേറും. ഇന്നു വൈകുന്നേരം ആറിന് ദിവ്യബലി, വചനസന്ദേശം, നൊവേന, ലദീഞ്ഞ്-ഫാ. ജിത്തു കുരിക്കാവെളി. തുടർന്ന് മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി തിരുനാൾ കൊടിയേറ്റും.
നാലിന് വൈകുന്നേരം 4.45ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ. തുടര്‍ന്ന് ദിവ്യബലി, വചനസന്ദേശം-ഫാ. മാർട്ടിൻ പൂണോളി. തുടർന്ന് വേസ്പര-ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. അഞ്ചിന് തിരുനാൾ ദിനം. വൈകുന്നേരം അഞ്ചിന് തിരുനാൾ ദിവ്യബലി-ഫാ. പോൾസൺ പെരേപാടൻ. സന്ദേശം- ഫാ. ജിമ്മി പൂച്ചൂക്കാട്ട്. തുടർന്ന് പ്രദക്ഷിണം.
മുഹമ്മ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ
മുഹമ്മ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്നു മുതൽ 12 വരെ ആഘോഷിക്കും. ഇന്നു രാവിലെ ആറിന് ജപമാല, 6.30ന് വികാരി ഫാ. ആന്റണി കാട്ടൂപ്പാറയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് വിശുദ്ധ കുർബാന മധ്യസ്ഥ പ്രാർഥന.
10 വരെ ദിവസവും രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. കുട്ടികളുടെ വിശുദ്ധ കുർബാന ദിനമായ 11ന് രാവിലെ 6.15ന് സപ്രാ, 6.30ന് വിശുദ്ധ കുർബാന, സന്ദേശം.
പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 6.15ന് സപ്രാ, 6.30ന് നസ്രത്ത് കാർമൽ ആശ്രമ പ്രിയോർ ഫാ. പോൾ തുണ്ടുപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, 10ന് കലവൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. അജി പുത്തൻപുരയ്ക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്.
ചെത്തി പള്ളിയില്‍ തിരുനാള്‍
ചേര്‍ത്തല: ചെത്തി സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് ചുള്ളിക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഇന്ന് വാഴ്ചദിനം. ദൈവദാസന് മോണ്‍. റൈനോള്‍ഡ്സ് പുരയ്ക്കല്‍ അനുസ്മരണം. രാവിലെ ആറിന് ദിവ്യബലി-ഫാ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍. വൈകുന്നേരം ആറിന് ജപമാല, ദിവ്യബലി-ഫാ. ഫ്രാന്‍സിസ് കൊടിയനാട്. സന്ദേശം-ഫാ. സെബാസ്റ്റിന് സന്തോഷ് പുളിക്കല്‍.
നാലിന് വേസ്പരദിനം. രാവിലെ ഒമ്പതിന് പ്രഥമദിവ്യകാരുണ്യ സ്വീകരണദിവ്യബലി-ഫാ. തോമസ് ചുള്ളിക്കല്‍. സന്ദേശം-ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍. വൈകുന്നേരം ആറിന് ജപമാല, നൊവേന, ലിറ്റനി, ദിവ്യബലി-ഫാ. അലന് ലെസ്ലിന്‍ പനയ്ക്കല്‍. സന്ദേശം-ഫാ. ജസ്ലിന് ജോസ് പുന്നയ്ക്കല്‍.
തുടര്‍ന്ന് പ്രദക്ഷിണം. അഞ്ചിന് തിരുനാള്‍ദിനം. രാവിലെ ആറിന് ദിവ്യബലി. വൈകുന്നേരം മുന്നിന് തിരുനാള്‍ ദിവ്യബലി-ഫാ. യേശുദാസ് കൊടിവീട്ടില്‍, ഫാ. ക്ലീറ്റസ് കാരക്കാട്ട്, ഫാ. ജസ്ലിന് ജോസ് പുന്നയ്ക്കല്‍, ഫാ. തമ്പി കിഴക്കേവീട്ടില്‍. സന്ദേശം-ഫാ. യേശുദാസ് കെ. ആന്റണി. തുടര്‍ന്ന് പ്രദക്ഷിണം-ഫാ.റ്റിജോ സേവ്യര്‍ പുത്തന്‍പുരയ്ക്കല്‍. രാത്രി 7.30ന് ഗാനമേള. 10.30ന് നട അടയ്ക്കല്‍.