പ്രായത്തെ വെല്ലുവിളിക്കുന്ന ചുവടുകള്‍; വൈറല്‍ നൃത്തം കാണാം
Thursday, June 8, 2023 12:51 PM IST
കാലം എല്ലാവരിലും മാറ്റം വരുത്തും. ബാല്യവും യൗവനവും ഒക്കെ കഴിഞ്ഞ് വാര്‍ധക്യത്തിലേക്ക് എത്തുമ്പോള്‍ പലരും നല്ല രീതിയില്‍ മാറും. മിക്കവരും മിതഭാഷികളും ഗൗരവക്കാരുമൊക്കെ മാറും.
എന്നാല്‍ എല്ലാവരും അങ്ങനെയല്ല. ചിലര്‍ കാലത്തെ വെല്ലുവിളിച്ച് ആ സമൂഹത്തില്‍ നിലനില്ക്കും. അവരുടെ ചുറുചുറുക്ക് ആളുകളെ വല്ലാതെ അതിശയിപ്പിക്കും.
ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരുനൃത്തം സമൂഹ മാധ്യമങ്ങളെ വിസ്മയിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോ ദൃശ്യങ്ങളില്‍ ഒരു സിഖ് ദമ്പതികള്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതാണുള്ളത്.
ഏറെ അലങ്കരച്ച ഒരുവേദിയിലാണ് ഇവര്‍ ചുവടുവയ്ക്കുന്നയത്. സിന്ദഗി നാ മിലേഗി ദൊബാര എന്ന ചിത്രത്തിലെ സെനോറിറ്റ എന്ന ഗാനത്തിനാണ് ദമ്പതികള്‍ നൃത്തം ചെയ്യുന്നത്. ഏറെ താളാത്മകമായി, അതിഹൃദ്യമായാണ് ഇവര്‍ ഓരോ ചുവടും വയ്ക്കുന്നത്.
ഇതിലെ നര്ത്തകന് ബ്ലേസറും പാന്റുമാണ് ധരിച്ചിരിക്കുന്നത്. സല്‍വാര്‍ സ്യൂട്ടാണ് വയോധികയുടെ വേഷം. ഏതായാലും ഇവരുടെ നൃത്തം നെറ്റിസണിലും തരംഗമായി.
നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "ഇത് കേവലം ഒരു നൃത്തം മാത്രമല്ല മറിച്ച് വൈവിധ്യത്തിന്റേയും ഐക്യത്തിന്റേയും സ്നേഹത്തിന്റേയും ആഘോഷമാണ്. എല്ലാം സംഗീതത്തിന്റെ സാര്‍വത്രിക ഭാഷയിലേക്ക് സജ്ജീകരിച്ചിരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.