"ഇങ്ങനാണേല്‍ അത്താഴംവരെ കഴിക്കാം'; ട്രാഫിക് ബ്ലോക്കില്‍ ബസ് ഡ്രൈവര്‍ ഭക്ഷണം കഴിക്കുന്ന കാഴ്ച
Friday, June 2, 2023 4:08 PM IST
ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് ഏറെ പ്രസിദ്ധമാണ്. നിരവധിയിടങ്ങളില്‍ മണിക്കൂറുകള്‍ കിടന്നാല്‍ മാത്രമേ ഒന്ന് മുന്നോട്ടുപോകാന്‍ കഴിയൂ എന്നതാണ് ആ ദുരവസ്ഥ എന്നാണ് അനുഭവസ്ഥര്‍ പലരും പറയാറുള്ളത്.
പരിഹാരമായി നിരവധി വഴികള്‍ ഉണ്ടെങ്കിലും ബസുകൾ പോലുള്ള വാഹനങ്ങള്‍ക്ക് പ്രധാനവഴി തന്നെയേ പോകാന്‍ കഴിയൂ. അതിനാല്‍ത്തന്നെ മിക്കപ്പോഴും ഈ ബ്ലോക്കുകള്‍ ഏറ്റവും ബാധിക്കുക ബസ് യാത്രക്കാരെയാണ്.
സായി ചന്ദ് എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ ഇപ്പോള്‍ നെറ്റിസണില്‍ ചര്‍ച്ചയാണ്. ബംഗളൂരുവിലെ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന്റെ കാര്യമാണ് വീഡിയോ പറയുന്നത്.
ദൃശ്യങ്ങളില്‍ ഒരു ബസ് ഗതാഗതക്കുരുക്കില്‍പെട്ട് കിടക്കുകയാണ്. നിരവധി വാഹനങ്ങള്‍ ക്ഷമയോടെ കാത്തുകിടക്കുകയാണ്. ഈ സമയം ആ ബസിന്റെ ഡ്രൈവര്‍ തന്റെ ഉച്ച ഭക്ഷണം കഴിക്കുന്നു. അദ്ദേഹം ഭക്ഷണം കഴിച്ച് തീര്‍ത്തിട്ടും വെള്ളം കുടിച്ചിട്ടും ഈ നഗരത്തിലെ ബ്ലോക്ക് അവസാനിക്കുന്നില്ല. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നിരവധി അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ടായി. "ഇത് സങ്കടകരമാണ്. തിരക്ക് കാരണം ഡ്രൈവര്‍ക്ക് സമാധാനമായി ഇരുന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല' എന്നാണൊരാള്‍ കുറിച്ചത്.