ഗുസ്തിക്കാരല്ല വധൂവരന്മാരാണ്; വിവാഹ വേദിയിലെ തല്ലുകാണാം
Friday, June 2, 2023 12:27 PM IST
വിവാഹം എന്നത് വലിയ ആഘോഷത്തിന്റെ ഇടം കൂടിയാണല്ലൊ. പലയാളുകള്‍ തമ്മില്‍ ബന്ധുത്വം ഉണ്ടാകുന്ന ഈ ചടങ്ങ് മിക്കപ്പോഴും അവിസ്മരണീയമായി മാറും. എന്നാല്‍ ഇടയില്‍ ചില അസ്വരാസ്യങ്ങളുണ്ടാവാറുമുണ്ട്. അത് ചില സന്ദര്‍ഭങ്ങളില്‍ കെെവിട്ടുപോകാറുമുണ്ട്.
അത്തരത്തിലെ കല്യാണത്തല്ല് വീഡിയോകള്‍ പലതും സോഷ്യല്‍ മീകെെഡിയയില് വൈറലാകാറുണ്ട്. ഇപ്പോഴിതാ മറ്റൊരു കല്യാണത്തല്ല് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
എന്നാല്‍ ഈ ഹിറ്റ് വീഡിയോയിലെ ഇടിക്കാര്‍ കല്യാണത്തിനെത്തിയവര്‍ ആരുമല്ല. മറിച്ച് വധുവും വരനുനാണ്.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ കല്യാണമണ്ഡപത്തിലായിട്ടാണ് ഈ വരനും വധുവുമുള്ളത്. തികഞ്ഞ സന്തോഷത്തിന്റെ അന്തരീക്ഷം. എന്നാല്‍ പൊടുന്നനെ വധു വരനെ തല്ലുകയാണ്. ഈ തല്ലിന്റെ കാരണം ആര്‍ക്കും മനസിലായില്ല.
ക്ഷുഭിതനായ വരന് വധുവിനെ തിരിച്ചടിക്കുകയും ചെയ്യുന്നു. ഇതോടെ പലകോണില്‍നിന്നും പലരും ഇടപെടുകയാണ്. ചിലര്‍ ഇടപെട്ട് വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധുവും വരനും വഴക്ക് നിര്‍ത്താന്‍ തയ്യാറായില്ല.
അമ്പരന്നുപോയ നെറ്റിസണും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ കുറിച്ചു. "ഒരേ രാത്രിയില്‍ നിങ്ങള്‍ വിവാഹത്തിനും വിവാഹമോചനത്തിനും അപേക്ഷിക്കുമ്പോള്‍' എന്നാണൊരാള്‍ കമന്റിട്ടത്.