പ്രായമൊക്കെ എന്ത്; വൈറലായി ഈ മുത്തശ്ശിയുടെ നൃത്തം
Tuesday, May 30, 2023 3:44 PM IST
സാധാരണ ആളുകള്‍ ഒരു പ്രായമാകുമ്പോള്‍ ഒരു മൂലയ്ക്ക് ഒതുങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ചിലര്‍ അധികം സംസാരിക്കുക പോലും ഉണ്ടാകില്ല. എന്നാല്‍ എല്ലാവരും അങ്ങനെയല്ല.
ചിലര്‍ പ്രായമൊക്കെ വെറും സംഖ്യയല്ലെ എന്ന രീതിയില്‍ ജീവിച്ചു കാട്ടും. അത്തരത്തിലുള്ള ഒരു വയോധികയാണ് നെറ്റിസണില്‍ ഇപ്പോള്‍ താരം.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ആശാ ഭോസ്ലെ ആലപിച്ച "പിയാ തു അബ് തോ ആജാ' എന്ന ഗാനത്തിന് ആവേശത്തോടെ നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയാണുള്ളത്. കുറച്ച് സ്ത്രീകള്‍ കാണികളായിട്ടുമുണ്ട്.
മറ്റു ചിലര്‍ ഈ മുത്തശ്ശിക്കൊപ്പം ചുവടുവയ്ക്കുകയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ ചുവടുവയ്ക്കുന്നത് ഈ വയോധികയാണ്. നിരവധി വേറിട്ട ചുവടുകള്‍ അവര്‍ പരീക്ഷിക്കുന്നുണ്ട്. കൂട്ടത്തിലെ ചില നര്‍ത്തകര്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഏതായാലും സൈബര്‍ ലോകവും അവിടുത്തെ കാണികള്‍ക്കൊപ്പം ഈ മുത്തശ്ശിക്ക് കൈയടിക്കുകയാണ്. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. "കൊള്ളാം... പ്രായം ഒരു സംഖ്യ മാത്രമാണെന്ന് ഇത് കാണിക്കുന്നു. ജീവിതം ആസ്വദിക്കുക, പൂര്‍ണമായി ജീവിക്കുക' എന്നാണൊരാള്‍ കുറിച്ചത്.