തല പോയാലും നീന്തും; നെറ്റിസണ് ഞെട്ടലില്‍
Wednesday, May 17, 2023 3:24 PM IST
സാധാരണയായി ഏതൊരു ജീവിക്കും പ്രധാനപ്പെട്ട ഒന്നാണല്ലൊ തല. തല പോയാല്‍ പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലൊ. എന്നാല്‍ തല പോയാലും പ്രവര്‍ത്തിയില്‍ ഉറച്ചുനില്‍ക്കുന്ന ചിലരുണ്ട്. സാധാരണ നാം അവരെ ധീരന്മാര് എന്നൊക്കെ വിശേഷിപ്പിക്കും.
എന്നാല്‍ തല പോയിട്ടും കൂളായി നടക്കുന്ന ഒരാള്‍ ഇപ്പോള്‍ നെറ്റിസണെ ഞെട്ടിക്കുകയാണ്. കക്ഷി മറ്റാരുമല്ല ഒരു മീനാണ്.
ട്വിറ്ററില്‍ എത്തിയ വീഡിയോയില്‍ ഒരു മീന്‍ നീന്തുന്ന കാഴ്ചയാണുള്ളത്. എന്നാല്‍ കാമറ ദൃശ്യങ്ങള്‍ കൂടുതല്‍ തെളിയുമ്പോള്‍ കാണികള്‍ ആകെ ഞെട്ടും. കാരണം ഈ മീനിന് തലയില്ല എന്നതുതന്നെ.
ആരെങ്കിലും ഈ മത്സ്യത്തെ തലയറുത്ത് വെള്ളത്തില്‍ ഉപേക്ഷിച്ചതാണോ അതോ വലിയ ജീവികള്‍ വല്ലതും ഇതിന്റെ തല തിന്നതാണൊ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇതെങ്ങനെ സഞ്ചരിക്കുന്നു എന്നതാണ്ആളുകളെ കുഴയ്ക്കുന്നത്.
വൈറലായി മാറി ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് അദ്ഭുതമെന്ന് ചിലര്‍ പറയുമ്പോള്‍ ഇത് വിഎഫെക്ട്സ് വിരുതെന്നാണ് ചിലര്‍ സംശയിക്കുന്നത്.