പെരുമഴയത്ത് മകളെ തോളിലേന്തി ഒരമ്മ; വൈറല്‍ വീഡിയോ
Wednesday, May 17, 2023 12:44 PM IST
ഈ പ്രപഞ്ചത്തിലെ ഏറ്റവും വികാരഭരിതമായ വാക്കാണല്ലൊ അമ്മ. മനുഷ്യര്‍ക്ക് മാത്രമല്ല ഒട്ടുമിക്ക ജീവജാലങ്ങള്‍ക്കും അമ്മ എന്നത് നിര്‍ണായകമായ ഒന്നാണ്.
ചെറുപ്പത്തില്‍ സ്കൂളില്‍ അമ്മയുടെ കെെയും പിടിച്ച്പോയ കാലം ആരുംതന്നെ മറക്കാനിടയില്ല. ഈ ലോകം അത്ര സുന്ദരമായി നമുക്ക് തോന്നിയതും ആ വിരല്‍ത്തുമ്പ് നമുക്കൊപ്പം നിന്നതിനാലാകാം.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഒരു വീഡിയോയിലുള്ളത് മഴയത്ത് ഒരമ്മയ്ക്കൊപ്പം കുട്ടി സഞ്ചരിക്കുന്ന കാഴ്ചയാണ്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ നല്ല മഴയത്ത് ഒരു സ്ത്രീ വഴിയിലൂടെ നടക്കുകയാണ്. അവര്‍ തന്റെ കുട്ടിയെ തോളത്ത് എടുത്താണ് നടക്കുന്നത്. കുട്ടി നനയാതിരിക്കാന്‍ അവര്‍ ഒരു കുടയും പിടിച്ചിട്ടുണ്ട്.
രണ്ടാളും ഏറെ ആഹ്ലാദത്തോടെയാണ് വരുന്നത്. കുട്ടി സ്കൂള്‍ യൂണിഫോമിലാണ്. അവര്‍ സകൂളിലേക്ക് പോവുകയാണൊ വരികയാണൊ എന്നത് വ്യക്തമല്ല. ഏതായാലും കുട്ടിയെ ചുമന്ന്നഗ്നപാദയായി സഞ്ചരിച്ച ഈ അമ്മ നെറ്റിസനില് ചര്‍ച്ചയായി.
നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു. "ഏറ്റവും മനോഹരമായ യാത്ര' എന്നാണൊരാള്‍ കുറിച്ചത്.