ദാഹിച്ച് വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്തപ്പോള്‍ സംഭവിച്ചത്; വീഡിയോ
Wednesday, May 17, 2023 11:40 AM IST
നമ്മുടെ സമൂഹത്തില്‍ സഹജീവികളോട് ദയ കാണിക്കുന്ന നിരവധിപേരുണ്ടല്ലൊ. അപകടത്തില്‍പ്പെട്ട മൃഗങ്ങളെ പലരും രക്ഷിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇവയില്‍ പലതും വൈറലലാവുകയും ആളുകള്‍ ഈ രക്ഷകരെ പുകഴ്ത്തുകയും ഒക്കെ സംഭവിക്കാറുണ്ട്.
അടുത്തിടെ ഒരു ആമയോട് കരുണ കാണിച്ച സ്ത്രീയ്ക്ക് സംഭവിച്ചതാണ് നെറ്റിസണിലെ ചര്‍ച്ച. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു വേലിക്കെട്ടിനപ്പുറത്തുള്ള ആമയ്ക്ക് ഈ സ്ത്രീ വെള്ളം നല്കുന്നതാണുള്ളത്.
"നോക്കൂ അവന് വല്ലാത്ത ദാഹമുണ്ട്' എന്നു പറഞ്ഞാണ് സ്ത്രീ ആമയ്ക്ക് വെള്ളം നല്‍കുന്നത്.
കുപ്പിയില്‍ നിന്നും ആ സ്ത്രീ വെള്ളം ഒഴിച്ച് കൊടുക്കുമ്പോള്‍ ആമ കുടിക്കുകയാണ്. ഇടയില്‍ ആമയുടെ ദേഹത്തേക്കും അവര്‍ വെള്ളം ഒഴിക്കുന്നു.
പിന്നീട് അവര്‍ ആമയ്ക്ക് വെള്ളം ഒഴിച്ചുകൊടുമ്പോള് ആമ അപ്രതീക്ഷിതമായി അവരെ ആക്രമിക്കാന്‍ മുന്നോട്ട് ആയുകയാണ്. ഭയന്നുപോയ അവര്‍ പെട്ടെന്ന് പിന്നോട്ടു മാറുന്നതായും മനസിലാകും.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "മനസിലെ നന്മ മൃഗങ്ങള്‍ക്ക് മനസിലാകുമെന്ന് ചിന്തിക്കരുത്. മുന്‍കരുതലോടെ വേണം സഹായിക്കാന്‍' എന്നാണൊരാള്‍ കുറിച്ചത്.