തെരുവിന്റെ മകന് ഒരു കുട്ടിയെ അദ്ഭുതകരമായി രക്ഷിക്കുന്ന കാഴ്ച; വീഡിയോ
Thursday, May 11, 2023 3:28 PM IST
നാം മനുഷ്യര്‍ പലപ്പോഴും ചുറ്റുമുള്ളവരെ നിസാരരായി കാണാറുണ്ട്. പ്രത്യേകിച്ച് നല്ല ഉടുപ്പില്ലാത്ത, വൃത്തിയില്ലാത്ത ആളുകളെയൊക്കെ പലരും അകറ്റി നിറുത്തും. അവരുടേത് കൂടിയാണ് ഈ ലോകമെന്ന സത്യം മറക്കും.
തെരുവില്‍ അലയുന്നവനെ ഒരു പുച്ഛത്തോടെ നോക്കുന്ന എത്രയോ പേരുണ്ട്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ചൂണ്ടിക്കാട്ടുന്നത് എല്ലാവരും ഏതെങ്കിലും വിധത്തില്‍ ഉപകരിക്കപ്പെടുന്നു എന്ന കാര്യമാണ്.
ദൃശ്യങ്ങളില്‍ ഒരു സ്ത്രീ സ്ട്രോളറില്‍ കുഞ്ഞുമായി കാറിനടുത്ത് നില്‍ക്കുകയാണ്. ഇവര്‍ കാറില്‍ എന്തോ തിരയുകയാണ്. എന്നാല്‍ ഈ സമയം സ്ട്രോളര്‍ കുട്ടിയുമായി ഉരുണ്ട് പോവുകയാണ്. തിരക്കുള്ള റോഡിലേക്കാണ് അത് ഉരുളുന്നത്.
ഈ കാഴ്ച വൈകി തിരിച്ചറിഞ്ഞ സ്ത്രീ കുട്ടിയെ രക്ഷിക്കാന്‍ നിലവിളിച്ചോടുന്നെങ്കിലും അവര്‍ വീണുപോകുന്നു. ആ കുട്ടി റോഡിലെത്തി അപകടത്തില്‍പ്പെടും എന്ന് കാഴ്ച്ചക്കാര്‍ ഉറപ്പിച്ച സമയത്ത് ഒരു മനുഷ്യന് ഓടി എത്തുകയാണ്.
അതിവേഗം ഓടിയെത്തുന്ന അദ്ദേഹം ആ സ്ട്രോളര്‍ നിറുത്തി കുട്ടിയെ രക്ഷിക്കുന്നു. വീടും തൊഴിലുമില്ലാതെ വര്‍ഷങ്ങളായി വഴിവക്കില്‍ താമസിക്കുന്ന ഒരാളാണ് ഇത്തരത്തില്‍ കുട്ടിയെ രക്ഷിച്ചത്.
ശേഷം അദ്ദേഹവും മറ്റൊരാളും ഭയന്നുപോയ ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. എല്ലാവരും ആ മനുഷ്യന്റെ സമയോചിത ഇടപെടലിന് നന്ദി പറയുകയാണ്.