സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ വീഡിയോകള്‍, പങ്കിടാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. റീല്‍സിന്‍റെ വരവോടെ പലരും തങ്ങളുടെ കഴിവുകള്‍ ആളുകള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ തുടങ്ങി.

ക്രമേണ പലയാളുകളും താരങ്ങളായി മാറുകയും ചെയ്തു. എന്നാല്‍ ചിലര്‍ സമയവും സന്ദര്‍ഭവും ഇടവും നോക്കാതെ റീല്‍സിനായി ഇറങ്ങിത്തിരിക്കാറുണ്ട്. അത് മിക്കപ്പോഴും വിമര്‍ശനത്തിന് വഴിവയ്ക്കുകയും ചെയ്യും.

അത്തരത്തിലൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു പെണ്‍കുട്ടി വിമാനത്തതിനുള്ളില്‍ ഇൻസ്റ്റാഗ്രാം റീലുണ്ടാക്കുന്നതാണള്ളത്.

ദൃശ്യങ്ങളില്‍ കുറച്ച് യാത്രക്കാരെ കാണാം. ഇവര്‍ക്കിടയിലായി ഈ പെണ്‍കുട്ടിയുണ്ട്. ഈ കുട്ടി മുന്നിലേക്ക് നടന്നുകയറി നൃത്തം വയ്ക്കുകയാണ്. അപ്രതീക്ഷിതമായ കാര്യമായതിനാല്‍ ആളുകള്‍ അമ്പരന്ന് നോക്കുന്നുണ്ട്.

എന്നാല്‍ വിമാനം പോലെ ഏറെ ചിട്ട പാലിക്കേണ്ട ഈ കുട്ടി ഇത്തരത്തില്‍ പെരുമാറിയത് പലര്‍ക്കും പിടിച്ചില്ല. നിരവധിയാളുകള്‍ വീഡിയോയുടെ സൃഷ്ടികര്‍ത്താവായ ഷീബാഖാനെ വിമര്‍ശിച്ച് രംഗത്തെത്തി. "മറ്റുള്ളവരുടെ സ്വകാര്യതയേയും ബഹുമാനിക്കുക. മാത്രമല്ല അച്ചടക്കം എന്നത് ഒരു മര്യാദകൂടിയാണ്' എന്നാണൊരാള്‍ കുറിച്ചത്.