കെണിയില്‍ അകപ്പെട്ട ചെന്നായയെ സാഹസികമായി രക്ഷിക്കുമ്പോള്‍; വീഡിയോ
Wednesday, May 10, 2023 3:06 PM IST
മനുഷ്യരില്‍ നന്മയും കരുണയും ഉള്ളവരും ദുഷ്ടതയുള്ളവരും ഉണ്ടല്ലൊ. ചിലര്‍ മറ്റ് മനുഷ്യരെ കരുതാറുണ്ട്. എന്നാല്‍ വേറെ കുറച്ചാളുകള്‍ മൃഗങ്ങളെയും പക്ഷികളെയും കരുതും.
അവയ്ക്ക് ആപത്തുണ്ടായാല്‍ തനിക്ക് ദോഷം സംഭവിക്കുമൊ എന്നൊന്നും ചിന്തിക്കാതെ അവര്‍ പ്രവര്‍ത്തിക്കും. അത്തരത്തിലൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍.
ടെറിഫൈയിംഗ് നേച്ചര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ കെണിയില്‍പ്പെട്ട ഒരു ചെന്നായയെ ഒരാള്‍ സാഹസികമായി രക്ഷിക്കുന്നതാണുള്ളത്.
ദൃശ്യങ്ങളില്‍ മുന്‍കാലുകള്‍ കെണിയില്‍ കുടുങ്ങിയ ചെന്നായയെ കാണാം. അത് പല രീതിയില്‍ ശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. ഈ സമയം ഒരു മനുഷ്യന്‍ ചെറിയൊരു വടിയുമായി എത്തുകയാണ്
അയാള്‍ തന്നെ ഉപദ്രവിക്കാന്‍ എത്തിയതാണൊ എന്ന് വിചാരിച്ച് ഈ ചെന്നായ ആദ്യം അക്രമകാരിയാവുകയാണ്. പിന്നീട് ആ മനുഷ്യന്‍ ഈ ചെന്നായയുടെ വായ മൂടുന്നു. ഏറെ പണിപ്പെട്ട് അദ്ദേഹം ഈ കുരുക്കില്‍ നിന്നും അതിന്‍റെ കാലുകള്‍ ഊരുകയാണ്.
ചെന്നായ തന്നെ അക്രമിച്ചേക്കാം എന്ന് ചിന്തിച്ച് അയാള്‍ ഉടനടി ആ സ്ഥലത്തുനിന്നും മാറുകയാണ്. എന്നാല്‍ കെണിയിൽനിന്നും രക്ഷപ്പെട്ട ചെന്നായ ആ മനുഷ്യനെ ഒന്നുനോക്കിയശേഷം മറുഭാഗത്തേക്കായി ഓടി മറയുകയാണ്.
ദൃശ്യങ്ങള്‍ നെറ്റിസന്‍റെ മനം കവര്‍ന്നു. നിരവധി പേര്‍ കമന്‍റുകളുമായി എത്തി. "മൃഗങ്ങളെ രക്ഷിക്കുന്നവര്‍ ശരിക്കും ദയയുള്ളവരാണ്' എന്നാണൊരാള്‍ കുറിച്ചത്. "ധീരന്‍റെ ദയയുള്ള ഹൃദയം' എന്നാണ് വേറൊരാള്‍ കുറിച്ചത്.