വയറ് കുറയ്ക്കാനുള്ള ശ്രമമാണ്; വീഡിയോ കാണാം
Wednesday, May 10, 2023 2:14 PM IST
മിക്കവരുടെയും ആവലാതിയാണ് വയറ് ചാടുന്നു എന്നത്. ആ വയറ് കുറയ്ക്കാന്‍ പലരും ഓടുകയും ചാടുകയും എന്തിനേറെ ജിമ്മില്വരെ പോവുകയും ചെയ്യും. ശാരീരിക ക്ഷമതയിലും സൗന്ദര്യത്തിലും വയറില്ലായ്മ പ്രധാനമാണെന്നാണ് കുറച്ചുപേർ കരുതുന്നത്.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ കാട്ടുന്നത് വയറ് കുറയ്ക്കാനുള്ള ചിലരുടെ ശ്രമമാണ്. ഒരു അക്യുപ്രഷര്‍ പരിശീലകന് ഒരു കൂട്ടം പുരുഷന്മാർക്കും സ്ത്രീകൾക്കും ക്ലാസെടുക്കുന്നതാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലുള്ളത്.
ബെലന്സ് ഉപയോഗിച്ചാണ് ഇവര്‍ വ്യായാമം ചെയ്യുന്നത്. വേറിട്ട നിരവധി വ്യായമങ്ങള്‍ ഇവര്‍ ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി അഭിപ്രയങ്ങള്‍ ലഭിച്ചു. "എനിക്കും വയര്‍ കുറയ്ക്കണം' എന്നാണൊരാള്‍ കുറിച്ചത്.