നായയ്ക്കൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന മമതാ ബാനര്‍ജി; വൈറല്‍ വീഡിയോ
Wednesday, May 10, 2023 12:32 PM IST
ഏറെ പ്രശസ്തയായ രാഷ്ട്രീയ നേതാവാണല്ലൊ തൃണമുല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനര്‍ജി. ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ അവര്‍ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. മമതാ ബാനര്‍ജിയുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ അവര്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന കാഴ്ചയാണുള്ളത്.
ദൃശ്യങ്ങളില്‍ ട്രെഡ്മില്ലില് അവര്‍ നടക്കുകയാണ്. എന്നാല്‍ രസകരമായ കാര്യം മമതാ ബാനര്‍ജി തന്റെ നായയെ കൈയില്‍ പിടിച്ചാണ് നടക്കുന്നത്. അവര്‍ നടപ്പിനിടയില്‍ ഈ നായയെ ഓമനിക്കുന്നുമുണ്ട്.
"ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം ആവശ്യമായി വരും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "വേറിട്ട നടത്തം' എന്നാണൊരാള്‍ കുറിച്ചത്.