പഞ്ചാബി ഹിറ്റ് ഗാനത്തിന് നൃത്തം ചെയ്യുന്ന കൊച്ചുപെണ്‍കുട്ടി; വീഡിയോ
Monday, May 8, 2023 3:18 PM IST
കുട്ടികള്‍ അവരുടെ വേറിട്ട പ്രവര്‍ത്തികള്‍ നിമിത്തം നമ്മുടെ ഹൃദയം കവരുന്നവരാണ്. യാതൊരു അതിര്‍ത്തികളെയും കുറിച്ച് ചിന്തിക്കാതെ അവര്‍ തങ്ങളുടേതായ ലോകം തീര്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഹിറ്റാകാറുള്ള വീഡിയോകളില്‍ ഒന്ന് കുട്ടികളുടെ കുസൃതികളാണ്.
ഇപ്പോഴിതാ ഒരുകൂട്ടം കൊച്ചുകുട്ടികള്‍ ഒരു പഞ്ചാബി ഗാനത്തിന് ചുവടുവയ്ക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ കുറച്ച് കുട്ടികള്‍ നിരനിരയായി നിന്ന് ചുവടുവയ്ക്കുകയാണ്. ഇവരില്‍ പലരും പലതരത്തില്‍ നൃത്തംവയ്ക്കുന്നത് നമ്മളെ ചിരിപ്പിക്കും.
എന്നാല്‍ ഏറ്റവും മുന്നിലുള്ള കുട്ടി ഏറെ താളാത്മകമായാണ് നൃത്തം ചെയ്യുന്നത്. ആ കൊച്ചുപെണ്‍കുട്ടിയുടെ നൃത്തം നെറ്റിസണും നന്നേ ബോധിച്ചു. നിരവധി അഭിനന്ദനങ്ങള്‍ ആ കുട്ടിക്ക് ലഭിച്ചു. "മനോഹരം... മിടുക്കി' എന്നാണൊരാള്‍ കുറിച്ചത്.