അമ്മയെ ഓഫീസില്‍ പോകാന്‍ ഉപദേശിക്കുന്ന രണ്ടുവയസുകാരന്; വൈറല്‍ വീഡിയോ
Monday, May 8, 2023 1:56 PM IST
കുട്ടികളുടെ പ്രവര്‍ത്തികള്‍ മിക്കപ്പോഴും നമ്മളെ ചിരിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം വീഡിയോകള്‍ നമ്മുടെ അരികിലേക്ക് എളുപ്പത്തില്‍ എത്തുന്നു. അവയില്‍ മിക്കതും വൈറലായി മാറും.
അത്തരത്തിലുള്ള ഒരു വീഡിയോയുടെ കാര്യമാണിത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ രണ്ടുവയസുള്ള ഒരു ആണ്‍കുട്ടി തന്റെ അമ്മയെ ഓഫീസിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതാണുള്ളത്.
ദൃശ്യങ്ങളില്‍ ഒരു യുവതിയേയും അവരുടെ മകനേയും കാണാം. സാധാരണ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടിക്കുന്നതുപോലെ ഇവര്‍ ജോലിക്ക് പോകാന്‍ മടിക്കുകുയാണ്. എന്നാല്‍ അമ്മയോട് കുട്ടി കരയാതെ ഒരുങ്ങി ഓഫീസില്‍ പോകാന്‍ നിര്‍ദേശിക്കുന്നു.
രസകരമായ ഈ വീഡിയോ വൈറലായി മാറി. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. "ഹഹ രസകരം' എന്നാണൊരാള്‍ കുറിച്ചത്.