"ഓ ഞാന്‍ അല്പം വൈകി'; സീബ്രയെ നഷ്ടമായ മുതലയുടെ ദുഃഖം
Monday, May 8, 2023 10:48 AM IST
വെള്ളത്തില്‍ ഇറങ്ങുന്നവരുടെ എല്ലാം പേടി സ്വപ്നങ്ങളില്‍ ഒന്നാണ് മുതല. പതുങ്ങിയിരുന്ന് ഇരകളുടെ കാലില്‍ പിടികുടുന്ന ഇവ ആനകളെപോലും വെറുതേ വിടാറില്ല. മാനുകളും മറ്റും മുതലകളുടെ പിടിയിലമാരുന്ന നിരവധി വീഡിയോകള്‍ സമുഹ മാധ്യമങ്ങള്‍ വഴി നാം കണ്ടിട്ടുണ്ടല്ലൊ.
എന്നാല്‍ അടുത്തിടെ നെറ്റിസന്റെ മുന്നിലെത്തിയ ഒരു മുതലയുടെ വേട്ട ഒരല്പം വ്യത്യസ്തമാണ്. അതിന് കാരണം മുതലയുടെ പാളിപ്പോയ ടൈംമിംഗാണ്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ ഒരു സീബ്ര ജലാശത്തിലൂടെ സാവധാനം നടന്നുപോവുകയാണ്. അത് കരയിലേക്ക് കയറി പോകുന്നു. ഇതുവരെ വീഡിയോയ്ക്ക് വേറെ പ്രത്യേകത കാണികള്‍ക്ക് കാണാനാകുന്നില്ല.
ദൃശ്യങ്ങളില്‍ ഒരു മുതല പെട്ടെന്ന് ചാടി വെള്ളത്തിന് മുകളിലേക്ക് വരികയാണ്. എന്നാല്‍ ഈ ചാട്ടം അല്പം വൈകിയിരുന്നു. സീബ്ര പോയതിന് ശേഷമുള്ള ഈ ചാട്ടത്തില്‍ മുതലപോലും കലിക്കുന്നതായി നമുക്ക് തോന്നും .
സംഭവം നെറ്റിസണെ ചിരിപ്പിച്ചു. "സീബ്ര വീട്ടിലെത്തിയശേഷം വന്നാല്‍ മതിയാരുന്നല്ലൊ മുതലച്ചേട്ടാ' എന്നാണൊരാള്‍ കുറിച്ചത്.