നൃത്തം ചെയ്യാന്‍ തന്റെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന പിതാവ്; വൈറല്‍ വീഡിയോ
Saturday, May 6, 2023 3:28 PM IST
ഒരാളുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ സ്വാധീനം എത്രയെന്ന് പറയേണ്ടതില്ലല്ലൊ. ചില മാതാപിതാക്കള്‍ വളരെ കര്ശനക്കാരാകുമ്പോള് മറ്റ് ചിലര്‍ കുട്ടികള്‍ക്ക് സുഹൃത്തുക്കളായി മാറുന്നു. അത്തരം സൗഹൃദപരമായ അന്തരീക്ഷം കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ ഒരു പിതാവ് തന്റെ മക്കളെ പരസ്യമായി നൃത്തം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതാണുള്ളത്.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ രണ്ടുപേര്‍ വഴിയില്‍ നൃത്തം ചെയ്യുകയാണ്. ഈ സമയം ഒരാള്‍ തന്റെ മക്കളുമായി ആ വഴി വരികയാണ്. അദ്ദേഹം ഈ നര്‍ത്തകരോട് തന്റെ മക്കളെയും ഒപ്പം കൂട്ടുമൊ എന്ന് ചോദിക്കുന്നു.
ആദ്യം അന്തിക്കുന്നെങ്കിലും അവര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് പരസ്യമായി നൃത്തം ചെയ്യാന്‍ ഏറെ മടിയാണ്. പക്ഷേ അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുകയാണ്.
"നിങ്ങള്‍ക്കറിയാവുന്നത് ചെയ്യൂ' എന്നാണദ്ദേഹം മക്കളോട് പറഞ്ഞത്. പിന്നാലെ ഇദ്ദേഹത്തിന്റെ മകനും മകളും മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ്. നിരവധി കമന്റുകള്‍ ഈ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "ഗ്രേറ്റ്... ഫാദര്‍' എന്നാണൊരാള്‍ കുറിച്ചത്.