ഒരുകൂട്ടം പെണ്‍കുട്ടികള്‍ ട്രെയിനില്‍ നൃത്തംചെയ്യുമ്പോള്‍; വൈറല്‍ കാഴ്ച
Saturday, May 6, 2023 9:12 AM IST
തീവണ്ടിയാത്രകള്‍ എന്ന് ചിന്തിക്കുമ്പോഴെ സാധാരണ നമ്മുടെ മനസില്‍ കടന്നുവരുന്നത് ഒരു ജനാലയുടെ അരികില്‍ തല ചായ്ച്ച് പുറം കാഴ്ചകളില്‍ അലസമായി കണ്ണോടിച്ചിരിക്കുന്ന ഒരു ചിത്രമായിരിക്കും.
അതല്ലെങ്കില്‍ വാതില്‍പ്പടിയില്‍ നിന്നും എത്ര വിദൂരതയിലേക്ക് എത്താമൊ അത്രയും അകലേക്ക് കണ്ണോടിക്കുന്ന രംഗമായിരിക്കും തെളിയുക. എന്നാല്‍ എല്ലാ യാത്രകളും അങ്ങനല്ല. പ്രത്യേകിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഒരുയാത്ര ചെയ്യുമ്പോള്‍ മറ്റൊരു നമ്മളായിരിക്കും മിക്കവാറും കാണപ്പെടുക.
ഇപ്പോഴിതാ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരുകൂട്ടം യുവതികളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ കാഴ്ച. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഇവര്‍ യാത്രയ്ക്കിടെ നൃത്തം ചെയ്യുകയാണ്.
ഇവരില്‍ ചിലര്‍ മുകളിലത്തെ ബെര്ത്തിലായിട്ടാണ് നൃത്തം ചെയ്യുന്നത്. മറ്റ് ചില യുവതികള്‍ കൂപ്പയ്ക്ക് നടുക്കായി നിന്ന് ചുവട്വയ്ക്കുകയാണ്. നല്ല താളത്തോടെയുള്ള ഈ നൃത്തം റീല്സിനായിട്ടായിരുന്നത്രെ.
എന്തായാലും ചുവടുകള്‍ നെറ്റിസണില്‍ വ്യാപകമായി പ്രചരിച്ചു. നിരവധി കമന്റുകളും ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "ഇത്രയും ആത്മവിശ്വാസം എവിടെനിന്നു ലഭിച്ചു' എന്നാണൊരാള്‍ കമന്റില്‍ ചോദിച്ചത്.