കാര്‍ കളിപ്പാട്ടം പോലെ വട്ടംകറക്കി ആന; വീഡിയോ
Friday, September 23, 2022 12:52 PM IST
സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. അവയില്‍ത്തന്നെ മൃഗങ്ങളുടെ വീഡിയോകളാണ് മിക്കപ്പോഴും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുക.
എന്നാല്‍ അടുത്തിടെ ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദ തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ആളുകളെ ഒന്നു ഞെട്ടിക്കുകകൂടി ചെയ്യും. അസമിലെ ഗുവാഹത്തിയിലെ നരേംഗി മിലിട്ടറി സ്റ്റേഷനില്‍ വച്ച് ചിത്രീകരിച്ചിട്ടുള്ള വീഡിയോയില്‍ ഹ്യുണ്ടായ് സാന്‍ട്രോയുമായി കളിക്കുന്ന ഒരു ആനയെ കാണാം.
ഒരിടത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനടുത്തായി നില്‍ക്കുകയാണ് ആന. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ആന ഈ കാര്‍ വൃത്താകൃതിയില്‍ തള്ളുകയാണ്.
ഭയചകിതരായ ആളുകള്‍ ആനയുടെ ശ്രദ്ധ മാറ്റാനായി പാത്രം കൊട്ടുന്നതും ഒച്ച വയ്ക്കുന്നതും കാണാം. പക്ഷെ ആന തന്റെ പ്രവര്‍ത്തി തുടരുകയാണ്. കാറിനെ പഴയ സ്ഥാനത്ത് എത്തിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
വൈറലായ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. ഈ ആന കാര്‍ കളിപ്പാട്ടമായി കരുതിയതിനാല്‍ രക്ഷപ്പെട്ടു എന്നാണൊരു കമന്റ്.