ഓഹോ കയ്യിലിരുപ്പ് ഇതായിരുന്നല്ലേ... പെൺകുട്ടിയുടെ മുടി പിടിച്ച് വലിച്ച് കുരങ്ങൻ
Thursday, April 3, 2025 11:12 AM IST
കുരങ്ങന്മാരുടെ വികൃതികളും പെരുമാറ്റങ്ങളുമൊക്കെ പലപ്പോഴും രസകരമാണ്. സൂക്ഷിച്ചില്ലെങ്കിൽചിലപ്പോൾ അവരുടെപ്രവൃത്തികൾ അപകടവും സൃഷ്ടിക്കും. മനുഷ്യരുടെ കയ്യിലിരിക്കുന്ന ഭക്ഷണ സാധനങ്ങളോ, ബാഗോ ഒക്കെ ഇവർ തട്ടിയെടുക്കാൻ ശ്രമിക്കുന്പോഴാണ് പലപ്പോഴും ആക്രമണം ഉണ്ടാകുന്നത്.
കുരങ്ങന്മാരോട് ഇടപെടുന്പോൾ സൂക്ഷിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് പറയുകയാണ് ഒരു വീഡിയോ. Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു റീൽ ചിത്രീകരിക്കുകയാണ് പെൺകുട്ടി. ആ പെൺകുട്ടിയെ ഉപദ്രിക്കുകയാണ് കുരങ്ങൻ.
വീഡിയോയിൽ പെൺകുട്ടിക്ക് സമീപം കുറച്ചു കുരങ്ങന്മാരുണ്ട്. അതിലൊരു കുരങ്ങിനടുത്തു നിന്നാണ് റീൽ എടുക്കുന്നത്. നൃത്തമൊക്കെ ചെയ്താണ് റീൽ എടുക്കുന്നത്. എന്താണിത് എന്ന മുഖഭാവത്തോടെയാണ് കുരങ്ങ് പെൺകുട്ടിയെ വീക്ഷിക്കുന്നത്.
അതിനിടയ്ക്ക് കുരങ്ങ് പെൺകുട്ടിയെ തൊടാൻ ശ്രമിക്കുന്നുണ്ട്. പെൺ കുട്ടിയും കുരങ്ങിനു നേരെ കൈ നീട്ടുന്നുണ്ട്. രണ്ടു പേരും പരസ്പരം തൊടുകയും സൗഹൃദത്തിലാകുകയും ചെയ്തു. പക്ഷേ, അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം.
കുരങ്ങൻ പെൺ കുട്ടിയുടെ മുടിയിലാണ് അടുത്തതായിപിടിക്കുന്നത്. പക്ഷേ, അത് അത്ര സൗഹൃദപരമായിരുന്നില്ല. മുടി പിടിച്ച് വലിക്കുകയാണ് ചെയ്യുന്നത്. വേദന എടുത്തതോടെ കുരങ്ങിന്റെ കൈകളിൽ നിന്നം തന്ത്രപരമായി മുടി വിടുവിച്ച് രക്ഷപെടുന്ന പെൺകുട്ടിയെയും കാണാം.