മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാൻ വെറും മൂന്ന് സെക്കൻഡ്
Tuesday, April 1, 2025 3:37 PM IST
ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കു പോകണമെങ്കിൽ എന്തൊക്കെ കയ്യിൽ വേണം. പാസ്പോർട്ട്, വിസ തുടങ്ങിയ സംഗതികളൊക്കെ വേണമല്ലേ. മാത്രവുമല്ല നിരവധി ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളുമുണ്ട്. ഇതിനെല്ലാം പണച്ചെലവാണ്, സമയവും വേണം.
പക്ഷേ, ഒരു യുവതി മൂന്നു സെക്കൻഡിൽ മൂന്നു രാജ്യങ്ങൾ സന്ദർശിച്ച് വൈറലായിരിക്കുകയാണ്. സാമ്രാംഗി സാധു ജിലിക് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുള്ള യുവതി ജർമനി, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് മൂന്നു സെക്കൻഡിലാണ് സന്ദർശിക്കുന്നത്. "ആച്ചെൻ നഗരത്തിനടുത്തുള്ള പ്രശസ്തമായ മൂന്ന്-കൺട്രി പോയിന്റ്" എന്ന അടിക്കുറിപ്പോടെയാണ് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജർമ്മനി, നെതർലാൻഡ്സ്, ബെൽജിയം എന്നിവയുടെ അതിർത്തികൾ കൂടിച്ചേരുന്ന ഒരു പോയിന്റിലാണ് യുവതി നിൽക്കുന്നത്. ഇവിടെ ജർമ്മനിയിൽ നിന്നും ഒരു കാലെടുത്തു വെച്ചാൽ നെതർലൻഡ്, ബെൽജിയം അതിർത്തികൾ കടക്കാം. വേണമെങ്കിൽ രണ്ടി രാജ്യങ്ങളിൽ ഓരോ കാൽവെച്ച് നിൽക്കാം.