ഇപ്പോ പടം ആയേനെ; ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതി, കാലിനടുത്ത് മൂർഖൻ
Monday, March 31, 2025 2:57 PM IST
ചിലരുണ്ട് ഫോട്ടോഎടുക്കാൻ തുടങ്ങി കഴിഞ്ഞാൽ ചുറ്റുമുള്ളതൊന്നും കാണില്ല. ചാഞ്ഞും ചെരിഞ്ഞും നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യും. സംഗപ്പൂരിലെ ബുക്കിറ്റ് ടിമാ നേച്ചർ റിസർവിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതി വലിയൊരു അപകടത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപ്പെട്ടതാണ് വീഡിയോയിൽ കാണുന്നത്.
പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രമാണിത്. നേച്ചർ റിസർവിലൂടെയുള്ള നടത്തത്തിനിടയിൽ യുവതി പശ്ചാത്തലമൊക്കെ കൊള്ളാമല്ലോ ഒരു ഫോട്ടോഎടുത്തേക്കാമെന്നു കരുതി.
കൂടെയുള്ളയാളെ ഫോട്ടോ എടുക്കാൻ നിർദ്ദേശം നൽകി. പോസ് ചെയ്യുകയാണ്. ഫോട്ടോയ്ക്കു പകരം വീഡിയോയാണ് ചിത്രീകരിച്ചത്. അതുകൊണ്ട് ദൃശ്യങ്ങളിൽ എന്താണ് സംഭവിച്ചതെന്നു വ്യക്തമാണ്.
ചുറ്റും പച്ചപ്പുള്ള ഒരു കോൺക്രീറ്റ് പാതയിലാണ് യുവതി നിൽക്കുന്നത്. പെട്ടന്ന് പാതയുടെ അരികിൽ നിന്നും ഒരു പാന്പ് ഇഴഞ്ഞു വരുന്നത് കാണാം.പെട്ടന്ന് യുവതി കാൽ അനക്കിയപ്പോൾ പാന്പ് കാലുകൾക്കിടയിലുടെ ഇഴഞ്ഞു പോയി. ഇതൊന്നും യെഷി ഡെമയോ ദൃശ്യങ്ങൾ പകർത്തുന്ന ആളോ അറിഞ്ഞിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്ത് നിന്ന മറ്റൊരു വ്യക്തിയാണ് ക്യാമറാമാനെ പാമ്പിനെ കുറിച്ച് അറിയിച്ചത്. വീഡിയോ അപ്പോഴേക്കും ചിത്രീകരിച്ചു കഴിഞ്ഞതിനാൽ പിന്നീട് എന്താണ് സംഭവിച്ചത് അറിയില്ല.