ആഹാ, എന്താ ഒരു പെർഫക്ഷൻ; അമേരിക്കൻ വിമാനങ്ങൾക്കു പറ്റുമോ ഇങ്ങനെ ലാൻഡ് ചെയ്യാൻ
Wednesday, March 26, 2025 12:38 PM IST
സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന ചില വീഡിയോകൾ കണ്ടാൽ അത്ഭുതപ്പെട്ടു പോകും. ഇതൊക്കെ എങ്ങനെ എന്നു ചിന്തിച്ച് അദ്ഭുതപ്പെടുന്നവരുമുണ്ട്. അപ്രതീക്ഷിതമായി എടുക്കന്ന വീഡിയോകളാണെങ്കിൽ അതിന്റെ രസം വേറൊന്നാണ്. അങ്ങനെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
പ്രൊഫ. സരിത സിദ്ധ് എന്ന എക്സ് ഹാന്റിൽ നിന്നുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രൊഫ. സരിത സിദ്ധ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. "അമേരിക്കൻ വിമാനങ്ങൾക്ക് പോലും ഇത്രയും പെർഫെക്റ്റായി ലാൻഡിംഗ് നടത്താൻ സാധിക്കില്ല, എന്നാൽ അത്തരം പൈലറ്റുമാർ ഇന്ത്യയിലുണ്ട്! എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചരിക്കുന്നത്.
സൈക്കിളിൽ സഞ്ചരിക്കുന്ന ഒരു കുടുംബമാണ് വീഡിയോയിൽ. ഒരു പുരുഷൻ അയാളുടെ ചുമലിൽ ഒരു കുട്ടിയെയും വെച്ചുകൊണ്ട് സൈക്കിൾ ചവിട്ടുകയാണ്. ഒരു സ്ത്രീ സൈക്കിളിനു പുറകിൽ ഇരിക്കുന്നുണ്ട്. സൈക്കിൾ ചിവിട്ടിചെല്ലുന്നത് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു ബസിന് അടുത്തേക്കാണ്. ബസ് ഡ്രൈവറോട് പോകല്ലേയെന്ന് ആംഗ്യം കാണിച്ചു കൊണ്ടാണ് സൈക്കിളോടിക്കുന്നയാൾ അങ്ങോട്ട് എത്തുന്നത്.
ബസിന്റെ മുൻവാതിലിൽ സൈക്കിൾ നിർത്തി. ഒരു കാൽ ബസിന്റെ സ്റ്റെപ്പിൽ വെച്ചാണ് സൈക്കിൾ നിർത്തുന്നത്. അപ്പോൾ തന്നെ സൈക്കിളിൽ നിന്നും നേരേ ബസിലേക്ക് കയറുകയാണ് സ്ത്രീ. കുട്ടിയെയും അയാൾ തോളിൽ നിന്നും ബസിലേക്ക് നേരെ കയറ്റി വിട്ടു.
എന്തൊരു പെർഫെക്ടായ ലാൻഡിംഗ് എന്നാണ് വീഡിയോകണ്ടു പലരും പറയുന്നത്. ആളുകളെ ചിരിപ്പിച്ച ഈ വീഡിയോയ്ക്ക രസകരമായ പല കമന്റുകളും വന്നിട്ടുണ്ട്. ഇത്രയും കഴിവും ബുദ്ധിയും ഉള്ളവർ ഇന്ത്യയിൽ അല്ലാതെ മറ്റ് എവിടേയും കാണാൻ സാധ്യത ഇല്ലാ എന്നായിരുന്നു മിക്ക കമന്റുകളും.