പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച് പൂ​സാ​യി​പ്പോ​യി ഒ​ടു​വി​ൽ ജ​യി​ലി​ൽ പോ​യി കി​ട​ക്കേ​ണ്ടി വ​ന്നാ​ൽ എ​ന്തു​ചെ​യ്യാ​നൊ​ക്കും. അ​തും സ്വ​ന്തം ഹീ​റോ​യി​സം കൂ​ടി​പ്പോ​യി​ട്ട്. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്.

ല​ഹ​രി ഉ​പ​യോ​ഗി​ച്ച് സു​ബോ​ധം ന​ഷ്ട​മാ​യ ഒ​രു യു​വാ​വ് പോ​ലീ​സ് ജീ​പ്പി​ന്‍റെ പി​ന്നി​ലെ ഗ്ലാ​സ് ത​ല്ലി​ത്ത​ക​ര്‍​ത്ത് അ​തി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. അ​തോ​ടൊ​പ്പം ഇ​യാ​ൾ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ അ​സ​ഭ്യം വി​ളി​ച്ച് പ​റ​യു​ന്ന​തും പോ​ലീ​സു​കാ​ര​നെ ത​ല്ലാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.



തെ​രു​വി​ല്‍ നി​ന്ന​വ​ര്‍ ഇ​യാ​ളു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ ഷൂ​ട്ട് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. പി​ന്നാ​ലെ വീ​ഡി​യോ വൈ​റ​ലാ​യി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി ഗ​ർ​വാ​ൾ പോ​ലീ​സ് പ​ങ്കു​വ​ച്ച സം​ഭ​വ​ത്തി​ന്‍റെ മു​മ്പും പി​മ്പു​മു​ള്ള വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു.

വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത് ഘ​ര​ത് സ്വ​ദേ​ശി​യാ​യ വി​വേ​ക് ബി​ഷ്ത് എ​ന്ന​യാ​ൾ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലെ ഗ്ലാ​സ് ത​ക​ര്‍​ത്ത് അ​തി​ലൂ​ടെ ശ​രീ​രം പു​റ​ത്തേ​ക്കി​ട്ട് പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും അ​സ​ഭ്യം വി​ളി​ക്കു​ന്ന​തോ​ടെ​യാ​ണ്. ഇ​യാ​ള്‍ ഇ​തി​നി​ടെ ത​നി​ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ല്ലാ​ന്‍ ശ്ര​മി​ക്കു​ന്ന​തും കാ​ണാം.

വീ​ഡി​യോ​യു​ടെ അ​വ​സാ​നം ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജ​യി​ല്‍ സെ​ല്ലി​ല്‍ നി​ന്നും വി​വേ​ക് ബി​ഷ്തി​നെ പു​റ​ത്തേ​ക്ക് കൊ​ണ്ട് വ​രു​ന്ന​ത് കാ​ണാം. പി​ന്നാ​ലെ കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ കൈ ​കൂ​പ്പി നി​ന്ന് ഇ​യാ​ൾ ത​ന്‍റെ തെ​റ്റു​ക​ൾ ഏ​റ്റ് പ​റ​യു​ക​യും ക്ഷ​മ ചോ​ദി​ക്കു​ക​യും ചെ​യ്യു​ന്നു.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി പേ​രാ​ണ് ത​മാ​ശ കു​റി​പ്പു​ക​ളു​മാ​യി എ​ത്തി​യ​ത്.

നി​ര​വ​ധി​പേ​രാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. മ​ദ്യ​പാ​നി​ക​ൾ​ക്ക് എ​ന്തും ചെ​യ്യാ​ന്‍ ക​ഴി​യും പ​ക്ഷേ. ഇ​ത് കു​റ​ച്ച് കൂ​ടു​ത​ലാ​ണ് എ​ന്നാ​യി​രു​ന്നു ഒ​രാ​ൾ എ​ഴു​തി​യ​ത്. എ​ന്താ​യാ​ലും കൂ​ടു​ത​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലാ​തെ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്ത​തി​ൽ പോ​ലീ​സ് അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്.